Tag: purakkad

Total 9 Posts

പി.എസ്.സി പരീക്ഷകളിൽ വിജയം തുടർക്കഥ, നേടിയത് 22 സർക്കാർ ജോലികൾ; സുജേഷ് പുറക്കാടിനെ ആദരിച്ച് കൊപ്പരക്കണ്ടം മഹല്ല് കമ്മിറ്റി 

പുറക്കാട്: പി.എസ്.സി പരീക്ഷകളിൽ മികച്ച വിജയങ്ങൾ കൊയ്തെടുത്ത സുജേഷ് പുറക്കാടിനെ ആദരിച്ച് കൊപ്പരക്കണ്ടം മഹല്ല് കമ്മിറ്റി. ഓണനാളിൽ മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച മഹല്ല് യൂത്ത് മീറ്റിൽ വച്ചാണ് സുജേഷിനെ ആദരിച്ചത്. നിരവധി പി.എസ്.സി പരീക്ഷകളിൽ വിജയിച്ച് 22 സർക്കാർ ജോലികളുടെ നിയമന ഉത്തരവാണ് സുജേഷ് പുറക്കാട് നേടിയത്. കൂടാതെ നാല് പി.എസ്.സി പരീക്ഷകളിൽ ആദ്യ പത്ത് റാങ്കുകളിലും

പുറക്കാട് ഭാഗത്തെ ജലക്ഷാമത്തിന് കാരണം വെള്ളറക്കാറന്‍ കണ്ടിയിലെ തണ്ണീര്‍ത്തടം നികത്തിയതെന്ന് പ്രദേശവാസികള്‍; നെല്‍വയല്‍ സംരക്ഷണ വലയം സംഘടിപ്പിച്ച് പ്രതിഷേധം

പുറക്കാട്: പുറക്കാട് ഭാഗത്തു വലിയതോതില്‍ തണ്ണീര്‍ത്തടങ്ങളും വയലുകളും നികത്തിയതിനെതിരെ തണ്ണീര്‍ത്തട- നെല്‍വയല്‍ സംരക്ഷണ വലയം സംഘടിപ്പിച്ച് പ്രദേശവാസികള്‍. തണ്ണീര്‍ത്തടങ്ങളും വയലുകളും നികത്തിയതോടെ പ്രദേശത്ത് ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് പ്രദേശവാസികള്‍ ഇതിനെതിരെ മുന്നോട്ടുവന്നത്. ഏക്കറുകളോളം വരുന്ന പുറക്കാട് വെള്ളറക്കാറന്‍ കണ്ടി തണ്ണീര്‍ത്തടം പ്രദേശത്തെ കിണറുകളെ ജലസമ്പുഷ്ടമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ഈ

തുടർക്കഥയായി വയലുകളിലെ അഗ്നിബാധ; പുറക്കാട് ഗോവിന്ദൻ കെട്ടിന് സമീപം വയലിൽ വൻ തീ പിടിത്തം, പാടുപെട്ട് തീ അണച്ച് കൊയിലാണ്ടി ഫയർ ഫോഴ്സ് (വീഡിയോ കാണാം)

തിക്കോടി: പുറക്കാട് വയലിൽ വൻ തീ പിടിത്തം. ഗോവിന്ദൻ കെട്ടിന് പടിഞ്ഞാറ് വശത്തുള്ള വയലിലാണ് തീ പിടിച്ചത്. കൊയിലാണ്ടിയിൽ നിന്നുള്ള ഫയർ ഫോഴ്സ് യൂണിറ്റ് എത്തി വളരെ പാടുപെട്ടാണ് തീ അണച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് വൻ തീ പിടിത്തമുണ്ടായത്. വാഹനവും വെള്ളവും എത്താത്ത ഒന്നര കിലോമീറ്ററോളം ഉൾഭാഗത്തായാണ് തീപടർന്നത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ഫയർ

പുറക്കാട് പാറോളി നടവയലിൽ വൻ തീ പിടിത്തം; മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീ അണച്ച് കൊയിലാണ്ടി ഫയർ ഫോഴ്സ് (വീഡിയോ കാണാം)

കൊയിലാണ്ടി: പുറക്കാട് പാറോളി നടവയലിൽ വൻ തീ പിടിത്തം. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വയലിൽ ത പിടിത്തം ഉണ്ടായത്. വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്ന് എത്തിയ ഫയർ ഫോഴ്സ് യൂണിറ്റാണ് തീ അണച്ചത്. മൂന്ന് മണിക്കൂറോളം നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് ഫയർ ഫോഴ്സിന് തീ അണയ്ക്കാൻ കഴിഞ്ഞത്. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ഇവിടെ

വാഹനാപകടത്തില്‍ മരിച്ച പുറക്കാട് സ്വദേശി കണ്ണോത്ത് അരുണ്‍ കുമാറിന്റെ മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കും; പുറക്കാട് മിനി സ്റ്റേഡിയത്തില്‍ പൊതുദര്‍ശനം

തിക്കോടി: തൃശൂരിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച പുറക്കാട് സ്വദേശി കണ്ണോത്ത് അരുണ്‍ കുമാറിന്റെ മൃതദേഹം ഉടന്‍ ജന്മനാട്ടിലെത്തിക്കും. ഏഴര മണിമുതല്‍ പുറക്കാട് കൈനോളി സുകുമാരന്‍ സ്മാരക മിനി സ്റ്റേഡിയത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് രാത്രി പന്ത്രണ്ട് മണിയോടെ വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും. കഴിഞ്ഞ മാസം 24-ാം തിയ്യതിയാണ് അരുണ്‍കുമാര്‍ അപകടത്തില്‍ പെട്ടത്. തൃപ്രയാറിനടുത്ത്

പുറക്കാട് അരട്ടന്‍കണ്ടി ബാലകൃഷ്ണന്‍ അന്തരിച്ചു

പയ്യോളി: പുറക്കാട് അരട്ടന്‍കണ്ടി ബാലകൃഷ്ണന്‍ അന്തരിച്ചു. അറുപത്തിരണ്ട് വയസ്സായിരുന്നു. ഖാദി ഭവന്‍ ജീവനക്കാരനായിരുന്നു. ഭാര്യ: പ്രേമ (ബ്ലോക്ക് മുന്‍ മെമ്പര്‍, നിയോജകമണ്ടലം കോണ്‍ഗ്രസ് പ്രസിഡന്റ്). മക്കള്‍: അമല്‍ മുത്തു , അനുപമ. സഹോദരങ്ങള്‍: അരട്ടം കണ്ടി ശ്രീധരന്‍ (ഖാദി ബോര്‍ഡ്), ഉഷ, ശശി, സോമന്‍ (അലങ്കാര്‍ പയ്യോളി). summary: purakkad arattankandi balakrishnan passed away

പുറക്കാട് പറോളി ബാബു അന്തരിച്ചു

കൊയിലാണ്ടി: പുറക്കാട് പറോളി ബാബു അന്തരിച്ചു. നാല്‍പത്തിഒന്‍പത് വയസ്സായിരുന്നു. ചുമട്ട് തൊഴിലാളിയായ ബാബു ആഗസ്ത് 6 ന് ജോലിക്കിടെ സിമന്റ് ചാക്കുമായി വീണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. സി.പി.എം പുറക്കാട് ബ്രാഞ്ച് മെമ്പറായിരുന്നു. സജിതയാണ് ഭാര്യ. മകള്‍ നേഹ ബാബു. അച്ഛന്‍ രാജന്‍, അമ്മ ലീല. സഹോദരങ്ങള്‍: ബിജു ബഹറെയ്ന്‍, ബബിത. summary: purakkad

നിര്‍ദ്ദനരായ രോഗികളെ സഹായിക്കുന്നതിനായി വിഭവ സമഹരണ യജ്ഞവുമായി മെഡിക്കല്‍ ബാങ്ക് പുറക്കാട്

കെയിലാണ്ടി: നിര്‍ദ്ദന രോഗികളെ സഹായിക്കാനെരുങ്ങി പുറക്കാട് മെഡിക്കല്‍ ബാങ്ക്. വിഭവ സമാഹരണ യജ്ഞത്തിലൂടെയാണ് സഹായിക്കാന്‍ ഒരുങ്ങുന്നത്. ആഗസ്റ്റ് 28 മുതല്‍ സെപ്റ്റബര്‍ 11 വരെ നടക്കുന്ന യജ്ഞത്തിന്റെ ഉദ്ഘാടനം ഇന്ന് പുറക്കാട് പരപുരക്കല്‍ മുക്കില്‍ വെച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് നിര്‍വഹിച്ചു. മെഡിക്കല്‍ ബാങ്ക് ചെയര്‍മാന്‍ രാമചന്ദ്രന്‍ കുയ്യണ്ടി അധ്യക്ഷം വഹിച്ച ചടങ്ങില്‍

മുറ്റത്ത് നിൽക്കവെ കടിച്ചോടി, ബെെക്കിൽ സഞ്ചരിക്കവെ ആക്രമിക്കാൻ ശ്രമിച്ചു; പുറക്കാട്, കിടഞ്ഞിക്കുന്ന് മേഖലകളിൽ ഭീതിവിതച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു, ജാ​ഗ്രതെെ

കൊയിലാണ്ടി: പുറക്കാട് മേഖലയിലുള്ളവരെ ഭീതിയിലാഴ്ത്തിയ തെരുവു നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഇന്നലെ പുറക്കാടെ കെട്ടുമ്മൽ ഭാ​ഗത്ത് ചത്ത നിലയിൽ കണ്ടെത്തിയ നായയെ വയനാട്ടിലെ പൂക്കോട് വെറ്റിനറി സർവകലാശാലയിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. അതിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസമാണ് പൂറക്കാട്, കിടഞ്ഞിക്കുന്ന്, പള്ളിക്കര, മൂടാടി ഭാ​ഗങ്ങളിൽ തെരുവുനായ ആളുകളെ ആക്രമിച്ചത്. പുറക്കാട് ഉണിച്ചാത്ത് വീട്ടിൽ മുനീറിൻ്റെ