പെ​ൺ​കു​ട്ടി​ക്ക് ഏ​ഴു​വ​യ​സ്സു​ള്ള​പ്പോ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി പീഡനത്തിനിരയാക്കി; നടുവണ്ണൂർ സ്വദേശി അറസ്റ്റിൽ


ബാ​ലു​ശ്ശേ​രി: പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ നടുവണ്ണൂർ സ്വദേശിയായ യു​വാ​വ് അ​റ​സ്റ്റി​ൽ. ന​ടു​വ​ണ്ണൂ​ർ പു​തി​യ​തെ​രു അ​മ്പാ​യ​ത്തൊ​ടി മ​ലോ​ൽ ബൈ​ജു​വാ​ണ് (48) അ​റ​സ്റ്റി​ലാ​യ​ത്. ബാ​ലു​ശ്ശേ​രി പൊ​ലീ​സാണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത്

പെ​ൺ​കു​ട്ടി​ക്ക് ഏ​ഴു​വ​യ​സ്സു​ള്ള​പ്പോ​ൾ ആണ് സംഭവം. കുട്ടിയെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. പ​ഠ​ന​പ്ര​ശ്ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ക്ഷി​താ​ക്ക​ൾ കൗ​ൺ​സ​ലി​ങ്ങി​ന് വി​ധേ​യ​മാ​ക്കി​യ​പ്പോ​ഴാ​ണ് പീ​ഡ​ന​വി​വ​രം പെ​ൺ​കു​ട്ടി പ​റ​യു​ന്ന​ത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. പോ​ക്സോ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.