കണ്ണൂരില്‍ മകനെ ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനിടെ കാര്‍ കിണറ്റില്‍ വീണു; അച്ഛൻ മരിച്ചു, മകന് ​ഗുരുതര പരിക്ക്


കണ്ണൂർ: ആലക്കോട് നെല്ലിക്കുന്നിൽ കാർ അപകടത്തിൽ ഗൃഹനാഥൻ മരിച്ചു. താരാമംഗലത്ത് മാത്തുക്കുട്ടിയാണ് മരിച്ചത്. വീട്ടുമുറ്റത്തെ കിണറിലേക്ക് കാർ മറിഞ്ഞാണ് അപകടം സംഭവിച്ചത്.

മകൻ ബിൻസ് ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ഇന്ന് രാവിലെ മാത്തുക്കുട്ടിയുടെ മകനായ ബിൻസിന് ഡ്രൈവിംഗ് പഠിക്കാനാണ് കാർ വീട്ടിൽ നിന്നും എടുത്തത്. ഈ കാർ പുറത്തിറക്കുന്നതിനിടയാണ് അപകടമുണ്ടായത്. കാറിന്റെ നിയന്ത്രണം നഷ്ടമായി ആൾമറ തകർത്തുകൊണ്ട് കിണറിലേക്ക് വീഴുകയായിരുന്നു. തളിപ്പറമ്പിൽ നിന്ന് ഫയർഫോഴ്സ് സംഘമെത്തി ഇരുവരെയും പുറത്തെടുക്കുകയായിരുന്നു.

Summary: