തലമുറകള്‍ ഒത്തുചേര്‍ന്നു; ആഘോഷമായി മേപ്പയ്യൂരിലെ കണിശന്‍ കിഴക്കയില്‍ കുടുംബ സമാഗമം ‘ഇമ്പം 23’


മേപ്പയ്യൂര്‍: കണിശന്‍ കിഴക്കയില്‍ കുടുംബ സമാഗമം ‘ഇമ്പം 23’ സംഘടിപ്പിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ കാര്‍ഷികാഭിവൃദ്ധിയില്‍ കഴിഞ്ഞ കൊഴുക്കലൂരിലെ ഏഴ് തലമുറകള്‍ ഒത്തുചേര്‍ന്ന സഗമം മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജന്‍ ഉദ്ഘാടനം ചെയ്തു.

പൂമരച്ചോട്ടില്‍ കോളമിസ്റ്റും കുടുംബാംഗവുമായ ഡോ. ഇസ്മയില്‍ മരിതേരി, പ്രമുഖ ഗാനരചയിതാവ് രമേശ് കാവില്‍, സംഗീത സംവിധായകന്‍ പ്രേംകുമാര്‍ വടകര എന്നിവരുടെ ‘പാട്ടും പറച്ചിലും’,’പോയ് വരാം’ എന്നീ സെഷനുകള്‍ നടന്നു. നാഗത്തിങ്കല്‍ കെ.കെ മൊയ്തി, എ.വി അബ്ദുള്ള, കെ.കെ മൊയ്തീന്‍, സി.വി ഇസ്മയില്‍, കുഞ്ഞബ്ദുള്ള എം.കെ, വി.എം കുഞ്ഞമ്മദ്, എ.പി അസീസ്, റഹ്മാന്‍ കൊഴുക്കല്ലൂര്‍ എന്നിവര്‍ സംസാരിച്ചു.

എ.പി കുഞ്ഞബ്ദുല്ല, എന്‍.കെ ബഷീര്‍, ചാമക്കണ്ടിഅസീസ്, ബഷീര്‍ പന്തിരിക്കര, ഐജാസ് റഫീഖ് എന്നിവര്‍ നേതൃത്വം നല്‍കി.