‘മറ്റുള്ളവരുടെ ദുഖങ്ങള്‍ സ്വന്തം ദുഖങ്ങളായി കണ്ടു’, കൊയിലാണ്ടി താലൂക്കിലെ മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുള്ള ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റിയുടെ അവാര്‍ഡ് ഫൈസല്‍ നാറാത്തിന്


Advertisement

കൊയിലാണ്ടി: മറ്റുള്ളവരുടെ ദുഖത്തില്‍ പങ്കാളിയാകാന്‍ കഴിയുന്നത് ചെറിയ കാര്യമല്ല. ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി കൊയിലാണ്ടി താലൂക്കിലെ മികച്ച ജീവകാരുണ്യ പ്രവര്‍ത്തകന് ഏര്‍പ്പെടുത്തിയ എ.ടി. അഷറഫ് കാപ്പാട് സ്മാരക അവാര്‍ഡ് ഉള്ള്യരി സ്വദേശി ഫൈസല്‍ നാറാത്തിന്.

Advertisement

കൊയിലാണ്ടി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അവാര്‍ഡ് സമര്‍പ്പണ പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി.ശിവാനന്ദന്‍ ഉദ്ഘാടനം ചെയ്തു. തഹസില്‍ദാര്‍ പി.പി.മണി പ്രശസ്തി പത്രം സമര്‍പ്പിച്ചു.

Advertisement

വൈസ് ചെയര്‍മാന്‍ സി.ബാലന്‍ അധ്യക്ഷനായ ചടങ്ങില്‍ ജില്ലാ ചെയര്‍മാന്‍ സത്യനാഥന്‍ മാടഞ്ചേരി, ജൂറി ചെയര്‍മാന്‍ എം.ജി.ബല്‍രാജ്, കെ.കെ.ദീപു, സി.ബൈജു, കെ.കെ.ഫാറൂഖ്, ഇ.ചന്ദ്രന്‍, അമീറലി, എന്‍.കെ.വിജയഭാരതി എന്നിവര്‍ പ്രസംഗിച്ചു.

Advertisement

summary: Faisal Narath receives Indian Red Cross Society award for best philanthropist