‘രോഹൻ എസ് കുന്നുമ്മൽ എന്ന പേര് തന്നെയാകും ഇനിയുള്ള കാലം കേരളത്തെ നയിക്കുക’; കൊയിലാണ്ടിയുടെ താരത്തിന്‍റെ കളിമികവില്‍ അമ്പരന്ന് പ്രമുഖര്‍


Advertisement

കൊയിലാണ്ടി: വീട്ടുവരാന്തയില്‍ നെറ്റ് കെട്ടിയുള്ള പരിശീലനം വഴിനയിച്ചത് തന്റെ മുന്നിലേക്ക് വരുന്ന ഓരോ പന്തുകളും അടിച്ച് ദൂരേക്ക് പറത്തി റൺ മല കൂട്ടുന്ന മലയാളികൾക്ക് അത്ഭുതമായി മാറിയ കുട്ടിത്താരത്തിലേക്ക്. സിക്സുളും ഫോറുകളും തന്റെ ബാറ്റിന്റെ കൂട്ടുകാരനാക്കിയ ബാറ്റ്സ്മാൻ. സമീപത്തായി കളിക്കളത്തിൽ ദൃശ്യമായ മറ്റൊരു താരോദയമാണ്, കൊയിലാണ്ടിയുടെ സ്വന്തം രോഹൻ എസ് കുന്നുമ്മൽ എന്ന യുവപ്രതിഭ. വെടിക്കെട്ട് പ്രകടനങ്ങളിലൂടെ രോഹൻ ക്രിക്കറ്റ് ​ഗ്രൗണ്ടുകളിൽ തീർക്കുന്നത് പുതുചരിത്രമാണ്. തുടർച്ചയായുള്ള രോഹന്റെ മികച്ച പ്രകടനം കണ്ടതോടെ വൻ പ്രതീക്ഷയിലാണ് ആരാധകരും നിരീക്ഷകരും. ‘രോഹൻ എസ് കുന്നുമ്മൽ എന്ന പേര് തന്നെയാകും ഇനിയുള്ള കാലം കേരളത്തെ നയിക്കുക. രോഹന്റെ മികച്ച പ്രകടനങ്ങൾ ചേർത്തു വെച്ച് സ്പോർട്സ് ജേർണലിസ്റ്റ് ധനീഷ് ദാമോധരൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചതെങ്ങനെ ആയിരുന്നു.

Advertisement

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

രോഹൻ കുന്നുമ്മൽ എന്ന പേര് തന്നെയാകും ഇനിയുള്ള കാലം കേരളത്തെ നയിക്കുക.

ജൂനിയർ തലത്തിലെ ടൂർണമെൻ്റിൽ എതിർ ടീമിൽ കളിച്ച പൃത്ഥ്വിഷാ, ശുഭ്മാൻ ഗിൽ സെൻസേഷൻമാരെക്കാൾ കൂടുതൽ റൺസ് നേടിയ ഒരാളുടെ പ്രതിഭയിൽ സംശയിക്കേണ്ടതില്ല.

കോവിഡ് കൊണ്ടു പോയ 2 വർഷത്തിന് ശേഷം രഞ്ജിയിൽ തുടർച്ചയായി 3 ഇന്നിങ്ങ്സുകളിൽ സെഞ്ചുറി നേടുന്ന ആദ്യ മലയാളി. ദുലീപ് ട്രോഫിയിൽ സെഞ്ചുറി നേടുന്ന ആദ്യ മലയാളി.മുഷ്താഖ് അലി T20 ൽ തരക്കേടില്ലാത്ത പ്രകടനം.

Advertisement

ഇപ്പോഴിതാ വിജയ് ഹസാരെ ട്രോഫിയിൽ 2 സെഞ്ചുറികൾ ഉൾപ്പെടെയുള്ള സ്ഥിരതയാർന്ന പ്രകടനങ്ങൾ.ദേശീയ തലത്തിൽ തന്നെ ഏറ്റവും ഉയർന്ന സ്ട്രൈക്ക് റേറ്റുള്ളത് രോഹനാണെന്നത് ഏറെ ശ്രദ്ധേയം.

അരങ്ങേറി ഇത്രയും ചെറിയ പ്രായത്തിൽ ഫസ്റ്റ് ക്ളാസിലും List A മാച്ചുകളിലും മറ്റുള്ളവരെ ഇതിനോടകം പിന്നിലാക്കിക്കഴിഞ്ഞിരിക്കുന്നു ഈ കോഴിക്കോടുകാരൻ

ഇന്ത്യൻ A ടീമിലും IPL ടീമിലും ഓപ്പണർ വേഷത്തിൽ രോഹനെ ഉടൻ കണ്ടില്ലെങ്കിൽ മാത്രമായിരിക്കും അത്ഭുതം.

Advertisement

Rohan Kunnummal(RSK) from Kerala in Vijay Hazare so Far,
28(48)*
77(28)*
134(101)
22(26)
7(10)
107(75)*

According to some Reports KKR likely to Bid for Him.

75 പന്തിൽ 107 റൺസ്, വിജയ് ഹസാരെ ട്രോഫിയിൽ രണ്ടാമത്തെ സെഞ്ച്വറിയുമായി കൊയിലാണ്ടിക്കാരൻ‍ രോഹൻ എസ് കുന്നുമ്മൽ; ബിഹാറിനെ ഒൻപത് വിക്കറ്റിന് തകർത്ത് കേരളം

Summary: facebook post about Koyilandy native cricket player Rohan Kunnummal