ചെങ്ങോട്ടുകാവില്‍ ട്രെയിന്‍ തട്ടി മരിച്ചത് എടക്കുളത്തെ പൊട്ടക്കുനി മാധവി; ദാരുണമായ അപകടം ചെങ്ങോട്ടുകാവില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ


Advertisement

കൊയിലാണ്ടി: ചെങ്ങോട്ടുകാവില്‍ ഇന്ന് ട്രെയിന്‍ ഇടിച്ച് മരിച്ചത് എടക്കുളം പൊട്ടക്കുനി വീട്ടില്‍ മാധവി. എഴുപത്തിയഞ്ചു വയസായിരുന്നു. ഉച്ചതിരിഞ്ഞ് രണ്ടരയോടെയായിരുന്നു അപകടം.

Advertisement

വസന്തപുരം ക്ഷേത്രത്തിന് സമീപമുള്ള റെയില്‍പാളത്തില്‍ വച്ചാണ് അപകടമുണ്ടായത്. കൊയിലാണ്ടിയില്‍ നിന്നുള്ള ഫയര്‍ ആന്റ് റെസ്‌ക്യൂ സംഘം സ്ഥലത്തെത്തിയാണ് മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്.

Advertisement

ഉച്ചയ്ക്ക് ചെങ്ങോട്ടുകാവ് ടൗണിൽ പോയ ശേഷം വീട്ടിലേക്ക് തിരികെ പോകുന്നതിനിടെയായിരുന്നു അപകടം. പരേതരായ രാരിച്ചന്റെയും ചിരുതയുടെയും മകളാണ് മാധവി. സഹോദരങ്ങൾ: പെരച്ചിക്കുട്ടി, തിരുമാല.

Advertisement

മൃതദേഹം നാളെ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംസ്കാരം നാളെ വീട്ടുവളപ്പിൽ നടക്കും.