കൊടുവള്ളിയില്‍ സെവന്‍സ് ഫുട്ബോള്‍ മത്സരത്തിനിടെ കളിക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്; കയ്യാങ്കളിയും വാക്കേറ്റവും അതിരുകടന്നതോടെ കാണികളും ഗ്രൗണ്ടിലിറങ്ങി, നിയന്ത്രിക്കാന്‍ പാടുപെട്ട് സംഘാടകര്‍- വീഡിയോ കാണാം
കൊടുവള്ളി: കൊടുവള്ളിയില്‍ സെവന്‍സ് ഫുട്ബോള്‍ മത്സരത്തിനിടെ കളിക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്. കൊടുവള്ളി ലൈറ്റ്നിങ് ക്ലബ് സംഘടിപ്പിച്ച കൊയപ്പ ഫുട്ബോള്‍ ടൂര്‍ണമെന്റിനിടെയായിരുന്നു സംഭവം.
മലപ്പുറം സൂപ്പര്‍ സ്റ്റുഡിയോയും കോഴിക്കോട് റോയല്‍ ട്രാവല്‍സും തമ്മില്‍ നടന്ന മത്സരമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. മത്സരത്തിനിടെ ഫൗള്‍ വിളിച്ചതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതേച്ചൊല്ലി കളിക്കാര്‍ തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ഇത് കയ്യാങ്കളിയിലേക്ക് പോകുകയുമായിരുന്നു.
ഏറെനേരം കയ്യാങ്കളി തുടര്‍ന്നതോടെ കാണികളും ഗ്രൗണ്ടിലിറങ്ങി. തുടര്‍ന്ന് സംഘാടകര്‍ ഏറെ പാടുപെട്ടാണ് രംഗം ശാന്തമാക്കിയത്. പൊലീസും സ്ഥലത്തുണ്ടായിരുന്നില്ല.
ഇരുടീമുകളും ഓരോ ഗോള്‍വീതം നേടിയ വേളയിലായിരുന്നു സംഘര്‍ഷമുണ്ടായത്. ഇതോടെ മത്സരം തുടരാന്‍ കഴിഞ്ഞില്ല. കാണികള്‍ ഗ്രൗണ്ടിലിറങ്ങിയതിനാല്‍ പെനാല്‍റ്റി ഷൂട്ടൗട്ടും നടത്താനായില്ല. തുടര്‍ന്ന് ടോസിടുകയും കോഴിക്കോട് റോയല്‍ ട്രാവല്‍സിനെ വിജയികളായി പ്രഖ്യാപിക്കുകയുമായിരുന്നു.
Watch Video: