മോട്ടാര്‍വാഹന വകുപ്പ് സൈറ്റുകള്‍ തകരാറില്‍; നിരവധി ലേണിംങ് ടെസ്റ്റുകള്‍ മുടങ്ങി
കൊയിലാണ്ടി: സംസ്ഥാന വ്യാപകമായി മോട്ടോര്‍വാഹന വകുപ്പ് സൈറ്റുകള്‍ പണിമുടക്കി. സര്‍വര്‍ പരിഷ്‌ക്കരണത്തിന്റെ ഭാഗമായിട്ടാണ് സൈറ്റുകള്‍ പണിമുടക്കിയത്. ഇതോടെ മൂന്ന് ദിവസങ്ങളിലായി നിരവധി ഡ്രൈവിംങ് ലേണിംങ് ടെസ്റ്റുകള്‍ മുടങ്ങി.
മോട്ടോര്‍ വാഹന വകുപ്പിന്റെ സൈറ്റുകളായ സാരഥിയും വാഹനുംമാണ് ഭാഗികമായി മുടങ്ങിയത്. ഇതില്‍ സാരഥി സൈറ്റാണ് മൂന്ന് ദിവസത്തോളമായി ഭാഗികമായി മുടങ്ങിക്കിടക്കുന്നത്. സാരഥി മുഖാന്തരമാണ് ലേണിങ് ടെസ്റ്റ് നടത്തുന്നത്. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ തുകയുള്‍പ്പെടെ അടക്കുന്നത് വാഹന്‍ സൈറ്റിലൂടെയാണ്.
ചിലസമയങ്ങളില്‍ സൈറ്റ് ലഭ്യമാകുന്നുണ്ടെന്നും എന്നാല്‍ കൃത്യമായി ജോലികള്‍ തീര്‍പ്പാക്കന്‍ സാധിക്കുന്നില്ലെന്നും കൊയിലാണ്ടി ആര്‍.ടി ഒ അധികൃതര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. നിലവില്‍ മുടങ്ങിക്കിടക്കുന്ന ലേണിംങ് ടെസ്റ്റുകള്‍ വരും ദിവസങ്ങളിലേക്ക് മാറ്റി വച്ചതായും പറഞ്ഞു. നിലവില്‍ സൈറ്റ് ബ്ലോക്കായ വിവരം അധികൃതരെ അറിയിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് തന്നെ സൈറ്റുകള്‍ പുനസ്ഥാപിക്കാനുളള നടപടികള്‍ ആരംഭിക്കും.