നന്തി മേല്‍പ്പാലത്തില്‍ ബസ് ബൈക്കില്‍ ഇടിച്ച് അപകടം; നന്തിയില്‍ വന്‍ ഗതാഗതക്കുരുക്ക്


നന്തിബസാര്‍: നന്തി മേല്‍പ്പാലത്തില്‍ ബസ്സ് ബൈക്കിനിടിച്ച് ഗതാഗത തടസ്സം. ഇന്ന് വൈകീട്ട് നാലരയോടെയാണ് സംഭവം. വടകരയിലേക്ക് പോവുകയായിരുന്ന ബസ് ബൈക്കില്‍ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ ബൈക്ക് യാത്രക്കാരന് പരിക്കേറ്റിട്ടില്ല. അപകടത്തെ തുടര്‍ന്ന് മേല്‍പ്പാലത്തില്‍ വന്‍ ഗതാഗത തടസ്സം നേരിട്ടു. നിലവില്‍ ഗതാഗത തടസ്സം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കൊയിലാണ്ടി ട്രാഫിക് പോലീസ് സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്.