അരിക്കുളത്തുകാരുടെ ശ്രദ്ധയ്ക്ക്: പറമ്പില്‍ അപകടകരമായ മരങ്ങള്‍ ഉണ്ടെങ്കില്‍ മുറിച്ച് മാറ്റണം


Advertisement

അരിക്കുളം: സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള പറമ്പുകളില്‍ അപകടകരമായ നിലയില്‍ സ്ഥിതി ചെയ്യുന്ന മരങ്ങള്‍ മുറിച്ച് മാറ്റണമെന്ന് പഞ്ചായത്ത് സെക്രട്ടറി. കാറ്റിലും മഴയിലും മരങ്ങള്‍ മറിഞ്ഞ് വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാനാണ് ഇതെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഇത്തരത്തിലുള്ള അപകടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ഉടമസ്ഥര്‍ സ്വന്തം ചെലവിലും ഉത്തരവാദിത്തത്തിലും മരങ്ങള്‍ മുറിച്ച് നീക്കുകയോ ശിഖിരങ്ങള്‍ വെട്ടി ഒതുക്കുകയോ ചെയ്യേണ്ടതാണ്.

Advertisement
Advertisement
Advertisement