Tag: arikkulam panchayath

Total 5 Posts

അരിക്കുളത്തുകാരുടെ ശ്രദ്ധയ്ക്ക്: പറമ്പില്‍ അപകടകരമായ മരങ്ങള്‍ ഉണ്ടെങ്കില്‍ മുറിച്ച് മാറ്റണം

അരിക്കുളം: സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള പറമ്പുകളില്‍ അപകടകരമായ നിലയില്‍ സ്ഥിതി ചെയ്യുന്ന മരങ്ങള്‍ മുറിച്ച് മാറ്റണമെന്ന് പഞ്ചായത്ത് സെക്രട്ടറി. കാറ്റിലും മഴയിലും മരങ്ങള്‍ മറിഞ്ഞ് വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാനാണ് ഇതെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഇത്തരത്തിലുള്ള അപകടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ഉടമസ്ഥര്‍ സ്വന്തം ചെലവിലും ഉത്തരവാദിത്തത്തിലും മരങ്ങള്‍ മുറിച്ച് നീക്കുകയോ ശിഖിരങ്ങള്‍ വെട്ടി

ആര്‍ദ്ര കേരളം പുരസ്‌കാരം; ജില്ലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്തായി അരിക്കുളം

കൊയിലാണ്ടി: ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ആര്‍ദ്രകേരളം പുരസ്‌കാരം പ്രഖ്യാപിച്ചു. ജില്ലയിലെ രണ്ടാമത്തെ പഞ്ചായത്തായി അരിക്കുളത്തെ തിരഞ്ഞെടുത്തു. പനങ്ങാട് ഗ്രാമ പഞ്ചായത്താണ് ജില്ലയില്‍ ഒന്നാം സ്ഥാനത്ത്. കടലുണ്ടി പഞ്ചായത്തിനാണ് മൂന്നാം സ്ഥാനം. ഒന്നാം സ്ഥാനത്തിന് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനത്തിന് മൂന്ന് ലക്ഷം രൂപയും മൂന്നാം സ്ഥാനത്തിന് രണ്ട്

ഒത്തുകൂടാനുള്ള സ്ഥലം മാലിന്യ സംഭരണ കേന്ദ്രമാക്കാന്‍ അനുവദിക്കില്ല; അരിക്കുളം ഗ്രാമപഞ്ചായത്ത് മാലിന്യ സംഭരണ കേന്ദ്രത്തിനെതിരെ രാപ്പകല്‍ ഇരുപ്പ് സമരം ആരംഭിച്ച് പ്രദേശവാസികള്‍

അരിക്കുളം: സാംസ്‌ക്കാരിക പരിപാടികള്‍ നടത്തുന്ന സ്ഥലത്ത് അരിക്കുളം ഗ്രാമ പഞ്ചായത്ത് മാലിന്യ സംഭരണ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ പ്രദേശവാസികള്‍ പ്രക്ഷോഭത്തില്‍. പ്രശ്‌ന പരിഹാരത്തിന് ആര്‍.ഡി.ഒ. വിളിച്ചു ചേര്‍ത്ത യോഗം പരാജയപ്പെട്ടതോടെ പ്രദേശവാസികള്‍ രാപ്പകല്‍ ഇരുപ്പ് സമരം ആരംഭിച്ചിരിക്കുകയാണ്. മാലിന്യസംഭരണ കേന്ദ്രം തുടങ്ങാന്‍ ഭരണ സമിതി തീരുമാനിച്ച സ്ഥലത്താണ് പ്രദേശവാസികള്‍ സമരം നടത്തുന്നത്. വര്‍ഷങ്ങളായി ജനങ്ങള്‍ കായിക വിനോദത്തിലേര്‍പ്പെടുന്നതും

പിഴുതെറിയണം രോഗത്തെ, പശുക്കളിലെ ചര്‍മ മുഴ രോഗത്തിനെ പ്രതിരോധിക്കാനൊരുങ്ങി അരിക്കുളം ഗ്രാമപഞ്ചായത്ത്

അരിക്കുളം: പശുക്കളില്‍ ചര്‍മ മുഴ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി അരിക്കുളം ഗ്രാമപഞ്ചായത്ത്. ഊട്ടേരി പ്രദേശത്താണ് ചര്‍മ മുഴ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രണ്ട് ഗ്രൂപ്പുകളാക്കി അരിക്കുളം, നൊച്ചാട്, നടുവണ്ണൂര്‍ എന്ന ആശുപത്രികളിലെ ലൈഫ് സ്റ്റോക്ക് ഇന്‍ പെക്ടര്‍ നേതൃത്വത്തിലാണ് പശുക്കള്‍ക്ക് വാക്‌സിന്‍ നല്‍കുക. കാലിനും കൈക്കും നീരുന്നതാണ് രോഗത്തിന്റെ തുടക്കം, പിന്നെ മേലാകെ

‘കൂറ്റന്‍ ബീമുകള്‍ കുരുന്നുകളുടെ തലയ്ക്കു മുകളില്‍; ഏത് നിമിഷവും അപകടം സംഭവിക്കാം, റോഡ് വികസനം അരിക്കുളം കണിയോത്തെ മാതൃകാ അങ്കണവാടി തകര്‍ത്തു’; യു.ഡി.എഫ് പ്രക്ഷോഭത്തിലേക്ക്

അരിക്കുളം: കുരുന്നുകളുടെ തലയ്ക്ക് മുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന കൂറ്റന്‍ ബീമുകള്‍. പേടിയോടെയല്ലാതെ കുട്ടികളെഅംഗനവാടിയിലേക്ക് വിടാന്‍ പറ്റാത്ത അവസ്ഥ. ഇതെല്ലാമാണ് ഇന്ന് അരിക്കുളം തറമലങ്ങാടി നാലാം വാര്‍ഡിലെ കണിയോത്ത് അംഗനവാടിയുടെ അവസ്ഥ. ആറ് മാസം മുന്‍പാണ് പേരാമ്പ്ര- തറമ്മലങ്ങാടി റോഡ് വികനത്തിന്റെ ഭാഗമായി അംഗനവാടിയുടെ മുന്‍ഭാഗത്തെ മതിലും മുറ്റവും പൊളിച്ചത്. ഇതോടെ മനോഹര ചിത്രങ്ങള്‍ കൊണ്ടലങ്കരിച്ച ചുവരുകളാകെ