പിഴുതെറിയണം രോഗത്തെ, പശുക്കളിലെ ചര്‍മ മുഴ രോഗത്തിനെ പ്രതിരോധിക്കാനൊരുങ്ങി അരിക്കുളം ഗ്രാമപഞ്ചായത്ത്


അരിക്കുളം: പശുക്കളില്‍ ചര്‍മ മുഴ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി അരിക്കുളം ഗ്രാമപഞ്ചായത്ത്. ഊട്ടേരി പ്രദേശത്താണ് ചര്‍മ മുഴ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

രണ്ട് ഗ്രൂപ്പുകളാക്കി അരിക്കുളം, നൊച്ചാട്, നടുവണ്ണൂര്‍ എന്ന ആശുപത്രികളിലെ ലൈഫ് സ്റ്റോക്ക് ഇന്‍ പെക്ടര്‍ നേതൃത്വത്തിലാണ് പശുക്കള്‍ക്ക് വാക്‌സിന്‍ നല്‍കുക. കാലിനും കൈക്കും നീരുന്നതാണ് രോഗത്തിന്റെ തുടക്കം, പിന്നെ മേലാകെ മുഴ വരും, ദിവസങ്ങള്‍ക്കകം ആ ഭാഗത്തെ രോമം കൊഴിഞ്ഞ് വട്ടത്തിലുള്ള വ്രണമായി മാറും.

ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ എം.പ്രകാശന്‍, മെഡിക്കല്‍ ഓഫിസര്‍ ഡോ.ശ്രീരാഗി ജിത്തു, ലൈഫ് സ്റ്റോക്ക് ഇന്‍പെക്ടര്‍മാരായ പ്രദിപ് കുമാര്‍ (അരിക്കുളം), ഗിരിഷ് (നൊച്ചാട്), ഷണ്‍മുഖന്‍, അമല്‍ജിത്ത് (നടുവണ്ണൂര്‍) ടി.എം.രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി .

summary: Arikulam gram panchayath is ready to eradicate the skin tumor disease in cows