കൃഷിഭൂമിയുടെ നിലവിലുള്ള നികുതി കുറക്കണം; കിസാൻ ജനത കർഷകസംഗമം


Advertisement

കൊയിലാണ്ടി: കൃഷിഭൂമിയുടെ നിലവിലുള്ള നികുതി കുറക്കണമെന്നും ഭൂമി കൈമാറ്റത്തിന് ഇളവ് അനുവദിച്ച് കർഷകർക്ക് ആശ്വാസമേകുന്ന നടപടികൾ സ്വീകരിക്കണമെന്നും കിസാൻ ജനത ആവശ്യപ്പെട്ടു. ആർ.ജെ.ഡി കൊയിലാണ്ടി നിയോജകമണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് കിസാൻ ജനതയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ഈസ്റ്റ് റോഡ് അലയന്‍സ് ഹാളില്‍ വൈകീട്ട് നടന്ന പരിപാടി കർഷക സംഗമം ജില്ലാസെക്രട്ടറി സി.ഡി. പ്രകാശ് ഉദ്ഘാടനം ചെയ്തു.

Advertisement

കെ.പി ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എം.പി ശിവാനന്ദൻ, രാമചന്ദ്രൻ കുയ്യണ്ടി, രജീഷ്‌ മാണിക്കോത്ത്, എം.പി അജിത, പി.ടി രാഘവൻ, കൊളാവി രാജൻ, സുരേഷ് മേലേപ്പുറത്ത്, സി.കെ ജയദേവൻ, ടി.കെ രാധാകൃഷ്ണൻ, വി.പി മുകുന്ദൻ എന്നിവർ സംസാരിച്ചു.

Advertisement
Advertisement

Description: Current tax on agricultural land should be reduced: Kisan Janata Karsha Sangam