കണ്ണൂരില്‍ ക്രഷര്‍ അപകടം; കരിങ്കല്‍ തൊഴിലാളി മരിച്ചു


കണ്ണൂര്‍: കണ്ണൂരില്‍ ക്രഷര്‍ അപകടത്തില്‍ കരിങ്കല്‍ തൊഴിലാളി മരിച്ചു. ഒഡീഷ സ്വദേശി ജുഗല്‍ ദേഹുരിയാണ്(57) മരിച്ചത്. പെരിങ്ങോ കരിന്തടം ക്ഷേത്രപാലക സ്‌റ്റോണ്‍ ക്രഷറില്‍ രാവിലെ 11.30ഓടെയാണ് സംഭവം.

കരിങ്കല്‍ പൊടിയില്‍ അകപ്പെട്ടാണ് മരിച്ചത്. പെരിങ്ങോം ഫയര്‍ ഫോഴ്‌സ് സംഭവ സ്ഥലത്തെത്തി പുറത്തെടുത്ത് പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.