സി.പി.ഐ.എം സംസ്ഥാന സമ്മേളനം; പതാക ജാഥ ഇന്ന് ജില്ലയിൽ, നാദാപുരത്തും കുറ്റ്യാടിയിലും പേരാമ്പ്രയിലും സ്വീകരണം
വടകര: കൊല്ലം ജില്ലയിൽ വെച്ച് നടക്കുന്ന സിപിഐ.എം സംസ്ഥാന സമ്മേന പതാക ജാഥ ഇന്ന് കോഴിക്കോട് ജില്ലയിൽ പ്രവേശിക്കും. ഉച്ചയ്ക്ക് 2.30 ന് ജില്ല അതിർത്തിയായ പെരിങ്ങത്തൂർ പാലത്തിൽ വെച്ച് ജാഥയെ സ്വീകരിക്കും. 3.30 ന് നാദാപുരത്തും, നാല് മണിക്ക് കുറ്റ്യാടിയിലും, 4.30 ന് പേരാമ്പ്രയിലും ജാഥയ്ക്ക് സ്വീകരണം നൽകും.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജ് ലീഡറായ പതാക ജാഥ കാസർക്കോട് ജില്ലയിൽ കയ്യൂർ രക്തസാക്ഷി മണ്ഡപത്തിൽ നിന്നാണ് പ്രയാണം ആരംഭിച്ചത്. ഇന്ന് വൈകീട്ട് 6 മണിക്ക് കോഴിക്കോട് മുതലക്കുളത്ത് ഇന്നത്തെ ജാഥാ പര്യടനം അവസാനിക്കും.
സ്വീകരണ കേന്ദ്രങ്ങളിൽ ജാഥ ലീഡർ എം.സ്വരാജ്, മാനേജർ വത്സൻ പനോളി, ജാഥാംഗം കെ.അനുശ്രീ എന്നിവർ സംസാരിക്കും. സി.പി.ഐ എം സംസ്ഥാന സമ്മേളനം മാർച്ച് 6 മുതലാണ് കൊല്ലം ജില്ലയിൽ വെച്ച് നടക്കുന്നത്.
Summary: CPIM State Conference; Pataka Jatha today in the district