നിറഞ്ഞ മനസോടെ സി.പി ആനന്ദന്‍ പടിയിറങ്ങി; വാട്ടര്‍ സല്യൂട്ടോടെ ഓഫീസറെ യാത്രയാക്കി കൊയിലാണ്ടി ഫയര്‍ ആന്റ് റെസ്‌ക്യൂ റിക്രിയേഷന്‍ ക്ലബ് – വീഡിയോ കാണാം


Advertisement

കൊയിലാണ്ടി: കൊയിലാണ്ടി ഫയര്‍ ആന്റ് റെസ്‌ക്യൂ റിക്രിയേഷന്‍ ക്ലബിന്റെ നേതൃത്വത്തില്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച സ്‌റ്റേഷന്‍ ഓഫീസര്‍ സി.പി ആനന്ദന് യാത്രയയപ്പ് നല്‍കി. 27 വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്നും വിരിമിച്ച സി.പി. ആനന്ദന് സ്‌നേഹോഷ്മളമായ യാത്രയയപ്പാണ് ക്ലബ് നല്‍കിയത്.

Advertisement

ഒരേ സമയം തന്റെ ഔദ്യോഗിക കൃത്യ നിര്‍വ്വഹണം നടത്തുന്നതിനോടൊപ്പം തന്നെ സമൂഹത്തിനോട് ഉത്തരവാദിത്വമുള്ള വ്യക്തി എന്ന നിലയിലും വളരെ വലിയ പ്രവര്‍ത്തനങ്ങളാണ് സി.പി ആനന്ദന്‍ ഇതുവരെയായി ചെയ്തിട്ടുള്ളത്. ഔദ്യോഗിക ജീവിതത്തിന് ശേഷവും സമൂഹത്തിന്റെ നന്മയ്ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി പ്രവര്‍ത്തനങ്ങള്‍ മാറ്റി വയ്ക്കാനാണ് ആനന്ദിന്റെ തീരുമാനം.

Advertisement

റീജിയണല്‍ ഫയര്‍ ഓഫീസല്‍ രജീഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്ലബ് സെക്രട്ടറി ജിനീഷ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ലളിത സ്‌നേഹോപഹാരം നല്‍കി. എ.എസ്.ടി.ഒ പ്രമോദ് പ്രമോദ് സ്വാഗതം പറഞ്ഞു. ഫയര്‍ഫോഴ്‌സ് ഉദ്യേഗസ്ഥരും സഹപ്രവര്‍ത്തകരും ചടങ്ങില്‍ ആശംസകള്‍ അറിയിച്ചു. ക്ലബ് ട്രഷറര്‍ സനല്‍രാജ് നന്ദി പറഞ്ഞു. പരിപാടിയുടെ അവസാനം വാട്ടല്‍ സല്യൂട്ട് നല്‍കിയാണ് സി.പി. ആനന്ദനെ ക്ലബ് യാത്രയയച്ചത്.

വീഡിയോ കാണാം:

Advertisement