പാചകം ഇനി കൂടുതൽ പൊള്ളും; ഗാർഹിക സിലിണ്ടറിന് 50 രൂപയും വാണിജ്യ സിലിണ്ടറിന് 351 രൂപയും കൂടി


കൊച്ചി: പാചകവാതക വിലയിൽ വൻ വർധന. ഗാർഹിക സിലിണ്ടറിനും വാണിജ്യ സിലിണ്ടറിനും വില വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ പുതിയ ഗാർഹിക സിലിണ്ടറിന് വില 1110 രൂപയായി.

വാണിജ്യ സിലിണ്ടറിന് 351 രൂപ കൂടി. ഇതോടെ സിലിണ്ടറിന്റെ വില 1773 രൂപയിൽ നിന്ന് 2124 രൂപയായി. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.