Tag: LPG

Total 6 Posts

സംസ്ഥാനത്ത് നവംബര്‍ അഞ്ച് മുതല്‍ LPG സിലണ്ടര്‍ മുടങ്ങിയേക്കും; സിലിണ്ടര്‍ ട്രക്ക് ഡ്രൈവര്‍മാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

കൊച്ചി: നവംബര്‍ അഞ്ച് മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച് എല്‍.പി.ജി സിലണ്ടര്‍ ട്രക്ക് ഡ്രൈവര്‍മാര്‍. സേവന-വേതന കരാറിനെച്ചൊല്ലിയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. 2022 മുതല്‍ ഡ്രൈവര്‍മാരുടെ സേവന-വേതന കരാര്‍ പുതുക്കണമെന്നാവശ്യപ്പെട്ട് ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ഒരു വര്‍ഷമായിട്ടും യാതൊരു നടപടിയും എടുക്കാത്തതിനെ തുടര്‍ന്നാണ് ഇവര്‍ പണിമുടക്കുന്നത്. ഇതോടെ സംസ്ഥാനത്താകെ എല്‍.പിജി സിലിണ്ടര്‍ വിതരണം നിലച്ചേക്കും വിഷയം ചര്‍ച്ച

പാചകം ഇനി കൂടുതൽ പൊള്ളും; ഗാർഹിക സിലിണ്ടറിന് 50 രൂപയും വാണിജ്യ സിലിണ്ടറിന് 351 രൂപയും കൂടി

കൊച്ചി: പാചകവാതക വിലയിൽ വൻ വർധന. ഗാർഹിക സിലിണ്ടറിനും വാണിജ്യ സിലിണ്ടറിനും വില വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ പുതിയ ഗാർഹിക സിലിണ്ടറിന് വില 1110 രൂപയായി. വാണിജ്യ സിലിണ്ടറിന് 351 രൂപ കൂടി. ഇതോടെ സിലിണ്ടറിന്റെ വില 1773 രൂപയിൽ നിന്ന് 2124 രൂപയായി. പുതിയ വില ഇന്ന് മുതൽ

കൊല്ലം ചിറയ്ക്ക് സമീപമുള്ള ഹോട്ടലില്‍ പാചകവാതകത്തിന് തീ പിടിച്ചു

കൊയിലാണ്ടി: കൊല്ലം ചിറയ്ക്ക് സമീപമുള്ള ഫ്രൂട്ടീസ് ഹോട്ടലില്‍ തീ പിടിത്തം. ഹോട്ടലിലെ പാചകവാതകത്തിനാണ് തീ പിടിച്ചത്. കൊയിലാണ്ടിയില്‍ നിന്നെത്തിയ അഗ്നിശമന സേന തീ സുരക്ഷിതമായി അണച്ച ശേഷം സിലിണ്ടര്‍ പുറത്തേക്ക് മാറ്റി. തീ പിടിത്തത്തില്‍ ഹോട്ടലില്‍ നാശനഷ്ടമൊന്നും ഉണ്ടായിട്ടില്ല. കൊയിലാണ്ടി ഫയര്‍ സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പ്രമോദ് പി.കെയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. സേനാംഗങ്ങളായ

അപകടമൊഴിയാതെ താമരശ്ശേരി ചുരം; ഗ്യാസ് സിലിണ്ടറുകളുമായി വന്ന ലോറി അമ്പതടി താഴ്ചയിലേക്ക് പതിച്ചു

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ഗ്യാസ് സിലിണ്ടറുകള്‍ കയറ്റിയ ലോറി കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ഒന്‍പതാം വളവില്‍ രാത്രി പന്ത്രണ്ടരയോടെ ആയിരുന്നു അപകടം. ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി രവികുമാര്‍ മാത്രമാണ് ലോറിയില്‍ ഉണ്ടായിരുന്നത്. ഇയാള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. രവി കുമാറിനെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിച്ചു. ബംഗളൂരുവില്‍ നിന്ന് ഗ്യാസ് സിലിണ്ടര്‍ കയറ്റി കോഴിക്കോടേക്ക് വരികയായിരുന്ന ലോറിയാണ്

കൊയിലാണ്ടി താലൂക്കിലെ എൽ.പി.ജി ക്ഷാമം ഉടന്‍ പരിഹരിക്കണമെന്ന് സി.ഐ.ടി.യു

പയ്യോളി: കൊയിലാണ്ടി താലൂക്കിലെയും വടകര താലൂക്കിലെയും എൽ.പി.ജി ക്ഷാമം പരിഹരിക്കാനായി അടിയന്തര നടപടി വേണമെന്ന് സി.ഐ.ടി.യു പയ്യോളി ഏരിയാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഒരാഴ്ചയായി പയ്യോളിയിലെ എല്‍.പി.ജി ഫില്ലിങ് കേന്ദ്രം അടച്ചിട്ടതിനാലാണ് ക്ഷാമം അനുഭവപ്പെടുന്നത്. ക്ഷാമം ഉള്ളതിനാല്‍ എല്‍.പി.ജിയിൽ ഓടുന്ന നൂറുകണക്കിന് ഗുഡ്‌സ് ഓട്ടോറിക്ഷകളിലെ തൊഴിലാളികള്‍ സര്‍വ്വീസ് നടത്താന്‍ കഴിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ്. രണ്ട് താലൂക്കുകള്‍ക്കുമായുള്ള ഏക

പാചക വാതക വില വീണ്ടും കൂട്ടി; 19 കിലോ സിലിണ്ടറിന് വര്‍ധിപ്പിച്ചത് 102.50 രൂപ

ന്യൂഡല്‍ഹി: വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു. 19 കിലോയുടെ സിലിണ്ടറുകളുടെ വിലയാണ് കൂട്ടിയത്. 102.50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഈ സിലിണ്ടറുകളുടെ വില 2355.50 രൂപയായി. നേരത്തെ ഏപ്രില്‍ ഒന്നിന് 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന് 250 രൂപ വര്‍ധിപ്പിച്ചിരുന്നു. അന്ന് 2,253 രൂപയായായിരുന്നു. മാര്‍ച്ച് ഒന്നിന് 105 രൂപയും