സംസ്ഥാനത്ത് നവംബര്‍ അഞ്ച് മുതല്‍ LPG സിലണ്ടര്‍ മുടങ്ങിയേക്കും; സിലിണ്ടര്‍ ട്രക്ക് ഡ്രൈവര്‍മാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്


കൊച്ചി: നവംബര്‍ അഞ്ച് മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച് എല്‍.പി.ജി സിലണ്ടര്‍ ട്രക്ക് ഡ്രൈവര്‍മാര്‍. സേവന-വേതന കരാറിനെച്ചൊല്ലിയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

2022 മുതല്‍ ഡ്രൈവര്‍മാരുടെ സേവന-വേതന കരാര്‍ പുതുക്കണമെന്നാവശ്യപ്പെട്ട് ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ഒരു വര്‍ഷമായിട്ടും യാതൊരു നടപടിയും എടുക്കാത്തതിനെ തുടര്‍ന്നാണ് ഇവര്‍ പണിമുടക്കുന്നത്. ഇതോടെ സംസ്ഥാനത്താകെ എല്‍.പിജി സിലിണ്ടര്‍ വിതരണം നിലച്ചേക്കും

വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ശനിയാഴ്ച രാവിലെ സംഘടനകള്‍ യോഗം ചേര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രാവിലെ ആറു മുതല്‍ ഉച്ച വരെ സൂചനാ സമരവും നടത്തുന്നുണ്ട്. സി.ഐ.ടി.യു, എ.ഐ.ടി.യു.സി ഉള്‍പ്പെടുന്ന ഇടതുസംഘനകളും സമരത്തിന്റെ ഭാഗമാണ്.