കീഴരിയൂരിലെ സജീവ കോൺ​ഗ്രസ് പ്രവർത്തകൻ തെക്കയില്‍ മധുസൂധനന്‍ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു


Advertisement

കീഴരിയൂർ: കീഴരിയൂരിലെ സജീവ കോൺ​ഗ്രസ് പ്രവർത്തകൻ തെക്കയില്‍ മധുസൂധനന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയായിരുന്നു മരണം സംഭവിച്ചത്.

ഡി.സിസി ഓഫീസ് സെക്രട്ടറിയായും കെ.എസ്.യു കൊയിലാണ്ടി താലൂക്ക് കമ്മിറ്റി പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. കേരള ബാങ്ക് കൊയിലാണ്ടി ഈംവനിംഗ് ശാഖ ജീവനക്കാരനായിരുന്നു.

Advertisement

റിട്ട.റെയിൽവെ ജീവനക്കാരൻ നാരായണൻ നായരുടെയും രാധയുടെയും മകനാണ്.
ഭാര്യ : മീന (കൊയിലാണ്ടി സർവ്വീസ് സഹകരണ ബേങ്ക്)
മക്കൾ: ദേവനാരായൻ (കൊയിലാണ്ടി ബോയ്സ് ഹൈസ്ക്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥി), മുഹസിന രാഗ് (എൽ.കെ.ജി വിദ്യാർത്ഥി)
സഹോദരൻ: പരേതനായ മഞ്ജുഷ്.

സംസ്‌കാരം ഇന്ന് 11 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Advertisement

Summary: Congress activist Madhusudhan passed away due to heart attack