വ്യവസായ പ്രമുഖന്‍ വി.കെ ഗോപാലന്റെ നിര്യാണത്തിൽ കൊയിലാണ്ടിയില്‍ അനുശോചന യോഗം
കൊയിലാണ്ടി: വ്യവസായ പ്രമുഖനും കോൺഗ്രസ്സ് നേതാവുമായ വി.കെ ഗോപാലന്റെ നിര്യാണത്തിൽ കൊയിലാണ്ടി സൗത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു. സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അരുൺ മണൽ അധ്യക്ഷത വഹിച്ചു.
സി.പി മോഹനൻ, കൗൺസിലർ മനോജ് പയറ്റുവളപ്പിൽ, രാജു തട്ടാരി, സുധാകരൻ വി.കെ, എം.എം ശ്രീധരൻ, ശ്രീജു പയറ്റുവളപ്പിൽ, ഷീബ സതീശൻ, സീമ സതീശൻ തുടങ്ങിയവർ സംസാരിച്ചു.
കൊയിലാണ്ടിയിലെ മുതിർന്ന വ്യാപാരിയും പെട്രോൾ പമ്പ് ഉടമയുമയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ യൂണിറ്റ് വൈസ് പ്രസിഡണ്ടുമായ കെ.ടി.സി ഗോപാലൻ്റെ നിര്യാണത്തിൽ കൊയിലാണ്ടിയിലെ വ്യാപാര സമൂഹം അനുശോചിച്ചു. കെ.പി ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു.
കെ.എം രാജീവൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. അമേത്ത് കുഞ്ഞമ്മദ്, കെ.കെ ഫാറൂഖ്, സൗമിനി മോഹൻദാസ്, മനോജ് പയറ്റുവളപ്പിൽ, സഹീർ ഗാലക്സി, കെ.ചന്ദ്രൻ, റോസ് ബെന്നറ്റ് ശശീന്ദ്രൻ, ബഷീർ എന്നിവർ സംസാരിച്ചു. നിയാസ് സ്വാഗതം പറഞ്ഞു.