നന്തി വീരവഞ്ചേരിയിൽ തേങ്ങാകൂടയ്ക്ക് തീപിടിച്ചു; കത്തി നശിച്ചത് 5000ൽ പരം തേങ്ങകൾ, ലക്ഷങ്ങളുടെ നഷ്ടം


Advertisement

നന്തിബസാർ: നന്തി വീരവഞ്ചേരിയിൽ തേങ്ങാകൂട കത്തി നശിച്ചു. പിലാക്കാട്ട് വയൽ ഭാഗത്ത് കുളത്തുംപുറം മിസ്നാസ് മുസ്തഫ സി.വിയുടെ വീട്ടിലെ തേങ്ങാ കൂടയാണ് കത്തി നശിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.

Advertisement

വീടിന്റെ അടുക്കളയുടെ മുകൾഭാ​ഗത്താണ് തേങ്ങാക്കൂടയുള്ളത്. കൂടയിൽ നിന്നും പുക വരുന്നത് മുസ്തഫയുടെ മകൻ യാമിന്റെ ശ്രദ്ധയിൽപെടുകയായിരുന്നു. ഉടനെ നാട്ടുകാരുടെ സഹായത്താൽ മോട്ടോർ അടിച്ച് അണയ്ക്കാൻ ശ്രമിക്കുകയും ഫയർഫോഴ്സിൽ വിവരം അറിയിക്കുകയും ചെയ്തു. കൊയിലാണ്ടിയിൽ നിന്നും ഫയർഫോഴ് എത്തിയാണ് തീ പൂർണ്ണമായും അണച്ചത്.

അയ്യായിരത്തിൽപരം തേങ്ങ കത്തി നശിക്കുകയും കൂടയ്ക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഏകദേശം ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി മുസ്തഫ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ത്യ സമയത്ത് കണ്ടതിനാൽ കൂടുതൽ തേങ്ങകൾ കത്തി നശിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisement

ഫയർഫോഴ്സിലെ സ്റ്റേഷൻ ഓഫീസർ ശരത്ത് പി.കെ, സീനിയർ ഫയർ ആന്റ് റസ്ക്യൂ ഓഫീസർ പ്രദീപ്, ഫയർ ആന്റ് റസ്ക്യൂ ഓഫീസർമാരായ ഇർഷാദ്, ബബീഷ്, അനൂപ്, ഹോം ഗാർഡ് സുജിത്ത്, ഡ്രൈവർ റഷീദ്, സിവിൽ ഡിഫൻസ് വളണ്ടിയർ പ്രതീശൻ എന്നിവരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Advertisement