ശക്തമായ കാറ്റില്‍ അരിക്കുളത്ത് തെങ്ങ് വീണ് 11 കെ.വി ലൈന്‍ തകര്‍ന്നു; പ്രദേശത്ത് വൈദ്യുതി വിതരണം മുടങ്ങി


Advertisement

അരിക്കുളം: അരിക്കുളത്ത് ശക്തമായ കാറ്റില്‍ തെങ്ങ് വീണ് വൈദ്യുതി ലൈന്‍ തകര്‍ന്നു. അരിക്കുളം സെക്ഷന് കീഴില്‍ കുരുടിമുക്ക് ചാവട്ട് റോഡിലെ 11 കെ.വി ലൈനാണ് പൊട്ടിയത്. പ്രദേശത്തെ വൈദ്യുതി വിതരണം തടസപ്പെട്ട നിലയിലാണ്.

Advertisement

ഇന്ന് ഉച്ചയോടെയുണ്ടായ ശക്തമായ കാറ്റില്‍ അരിക്കുളം സെക്ഷന് കീഴില്‍ പലഭാഗത്തും മരങ്ങള്‍ വീണ് ലൈനുകള്‍ പൊട്ടിയിട്ടുണ്ട്. വൈദ്യുതി വിതരണം പുനസ്ഥാപിക്കുന്ന പ്രവൃത്തി യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

Advertisement

മരക്കൊമ്പുകള്‍ ലൈനില്‍ വീണ് കിടക്കുന്നതും ലൈന്‍ പൊട്ടിയതുമായ പരാതികള്‍ തുടര്‍ച്ചയായി ഫോണ്‍ മുഖേന ഉപഭോക്താക്കളില്‍ നിന്ന് ലഭിക്കുന്നുണ്ട്. വൈദ്യുതി പുനസ്ഥാപിക്കുന്ന കൃത്യമായ സമയം അറിയിക്കാന്‍ കഴിയില്ലെന്നും കെ.എസ്.ഇ.ബി അധികൃതര്‍ വ്യക്തമാക്കി.

Advertisement