Tag: Heavy Wind
ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; വരുന്ന നാല് ദിവസം കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുത്, മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിർദേശം
കോഴിക്കോട്: കേരള -ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മുതല്‍ 14 -ാം തിയതി വരെയും (11/10/2024 മുതൽ 14/10/2024 വരെ) കർണാടക തീരത്ത് ഇന്ന് മുതല്‍ 12 -ാം തിയതി വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മുതല്‍ 14 -ാം തിയതി വരെ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ
ശക്തമായ കാറ്റിലും മഴയിലും കൊയിലാണ്ടിയില്‍ വ്യാപക നാശനഷ്ടം; നിരവധി കടകള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍, കാപ്പാട് ബീച്ചില്‍ മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും മുറിഞ്ഞുവീണു
കൊയിലാണ്ടി: ശക്തമായ കാറ്റിലും മഴയിലും കൊയിലാണ്ടിയിലെ വിവിധയിടങ്ങളില്‍ വ്യാപക നാശനഷ്ടം. രാവിലെ പത്തരയോടെയായിരുന്നു കൊയിലാണ്ടിയില്‍ ശക്തമായ കാറ്റുവീശിയത്. മരംവീണും പോസ്റ്റുകള്‍ തകര്‍ന്നും നഗരത്തിലെ വൈദ്യുതി വിതരണം താറുമാറായി. കടകളുടെയും മറ്റും ഷീറ്റുകളും കാറ്റില്‍ തകര്‍ന്നിട്ടുണ്ട്. കാപ്പാട് ബീച്ചില്‍ നിരവധി മരങ്ങളും ഏഴോളം പോസ്റ്റുകളും തകര്‍ന്നുവീണു. ബ്ലൂ ഫ്‌ളാഗ് ബീച്ചിലാണ് സംഭവം. മൂടാടി ടൗണില്‍ ദേശീയപാതയില്‍ മരം
ശക്തമായ കാറ്റില്‍ അരിക്കുളത്ത് തെങ്ങ് വീണ് 11 കെ.വി ലൈന്‍ തകര്‍ന്നു; പ്രദേശത്ത് വൈദ്യുതി വിതരണം മുടങ്ങി
അരിക്കുളം: അരിക്കുളത്ത് ശക്തമായ കാറ്റില്‍ തെങ്ങ് വീണ് വൈദ്യുതി ലൈന്‍ തകര്‍ന്നു. അരിക്കുളം സെക്ഷന് കീഴില്‍ കുരുടിമുക്ക് ചാവട്ട് റോഡിലെ 11 കെ.വി ലൈനാണ് പൊട്ടിയത്. പ്രദേശത്തെ വൈദ്യുതി വിതരണം തടസപ്പെട്ട നിലയിലാണ്. ഇന്ന് ഉച്ചയോടെയുണ്ടായ ശക്തമായ കാറ്റില്‍ അരിക്കുളം സെക്ഷന് കീഴില്‍ പലഭാഗത്തും മരങ്ങള്‍ വീണ് ലൈനുകള്‍ പൊട്ടിയിട്ടുണ്ട്. വൈദ്യുതി വിതരണം പുനസ്ഥാപിക്കുന്ന പ്രവൃത്തി
ശക്തമായ കാറ്റില്‍ മൂടാടി പാലക്കുളത്ത് നിര്‍മ്മാണത്തിലിരുന്ന വീടിന് മുകളില്‍ തെങ്ങ് വീണു
കൊയിലാണ്ടി: ശക്തമായ കാറ്റില്‍ മൂടാടി പാലക്കുളത്ത് നിര്‍മ്മാണത്തിലിരുന്ന വീടിന് മുകളില്‍ തെങ്ങ് വീണു. ഒതയോത്ത് താഴെ കുനി ഒ.ടി.വിനോദിന്റെ വീടിന് മുകളിലാണ് തെങ്ങ് വീണത്. അടുത്ത പറമ്പിലെ തെങ്ങാണ് വീണത്. വീടിന്റെ സണ്‍ ഷേഡ് പൂര്‍ണ്ണമായും തകര്‍ന്നു. കോണ്‍ക്രീറ്റിനും കേട്പാട് പറ്റിയിട്ടുണ്ട്. തെങ്ങ് മുറിഞ്ഞു പോയി.
തകർന്ന മേൽക്കൂരയുള്ള വഞ്ചികളിൽ മത്സ്യത്തൊഴിലാളികൾ; ഹാര്‍ബറില്‍ നിന്ന് മീന്‍ പിടിക്കാന്‍ പോയ വഞ്ചികളുടെ മേല്‍ക്കൂര കാറ്റില്‍ തകര്‍ന്നതിന്റെ ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)
കൊയിലാണ്ടി: ഹാർബറിൽ നിന്ന് മീൻ പിടിക്കാൻ പോയ വഞ്ചികളുടെ മേൽക്കൂര തകർന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ലഭിച്ചു. പുറങ്കടലിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇത്. കടലിൽ വീശിയ അതിശക്തമായ കാറ്റിലാണ് വഞ്ചികളുടെ മേൽക്കൂര തകർന്നത്. വെള്ളിയാഴ്ച രാവിലെയാണ് മീന്‍ പിടിക്കാനായി ബോട്ടുകള്‍ കടലില്‍ പോയത്. ആഞ്ഞുവീശിയ കാറ്റില്‍ രണ്ട് ബോട്ടുകളുടെയും പന്തലുകള്‍ നശിക്കുകയായിരുന്നു.
ശക്തമായ കാറ്റ്; കൊയിലാണ്ടി ഹാര്‍ബറില്‍ നിന്ന് മീന്‍ പിടിക്കാന്‍ പോയ രണ്ട് വഞ്ചികളുടെ മേല്‍ക്കൂര പുറങ്കടലില്‍ വച്ച് തകര്‍ന്നു
കൊയിലാണ്ടി: ഹാര്‍ബറില്‍ നിന്ന് മീന്‍ പിടിക്കാന്‍ പോയ രണ്ട് വഞ്ചികളുടെ മേല്‍ക്കൂര തകര്‍ന്നു. മത്സ്യത്തൊഴിലാളികളുടെ ഉടമസ്ഥതയിലുള്ള വൃന്ദാവനം, കര്‍ണ്ണന്‍ എന്നീ വഞ്ചികളുടെ മേല്‍ക്കൂരയാണ് അതിശക്തമായ കാറ്റിനെ തുടര്‍ന്ന് പുറങ്കടലില്‍ വച്ച് തകര്‍ന്നത്. വെള്ളിയാഴ്ച രാവിലെയാണ് മീന്‍ പിടിക്കാനായി ബോട്ടുകള്‍ കടലില്‍ പോയത്. ആഞ്ഞുവീശിയ കാറ്റില്‍ രണ്ട് ബോട്ടുകളുടെയും പന്തലുകള്‍ നശിക്കുകയായിരുന്നു. കൊയിലാണ്ടി ഹാര്‍ബറില്‍ നിന്ന് അഞ്ച്