ക്ലസ്റ്റര്‍ പരിശീലനം; 9 ജില്ലകളിലെ സ്‌ക്കൂളുകള്‍ക്ക് നാളെ അവധി


തിരുവനന്തപുരം: സംസ്ഥാനത്ത് അധ്യാപകര്‍ക്കുള്ള ക്ലസ്റ്റര്‍ പരിശീലനം ഉള്ള 9 ജില്ലകളില്‍ നാളെ അവധി പ്രഖ്യാപിച്ചു. ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്‌, ചെര്‍പ്പുളശ്ശേരി സബ് ജില്ലകളൊഴികെ അവധിയായിരിക്കും.

കോട്ടയം, എറണാകുളം, കൊല്ലം, വയനാട് ജില്ലകളിലെ സ്‌ക്കൂളുകള്‍ക്ക് നാളെ പ്രവൃത്തി ദിനമായിരിക്കും. നാളെ ജില്ലാ കലോത്സവം നടക്കുന്നതിനാല്‍ ഈ നാല് ജില്ലകളിലെ നാളത്തെ ക്ലസ്റ്റര്‍ പരിശീലനം മാറ്റിയിരുന്നു. കൊല്ലം, എറണാകുളം ജില്ലകളില്‍ 28നും, വയനാട് 24നും കോട്ടയത്ത് 29നുമായിരിക്കും ക്ലസ്റ്റര്‍ പരിശീലനം നടക്കുക.