മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കായി സിവില്‍ സര്‍വീസ് പരിശീലനം; വിശദമായി അറിയാം


Advertisement

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംബ്ലോയ്മെന്റിന് കീഴില്‍ കിലെ ഐഎഎസ് അക്കാദമിയില്‍ സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.

Advertisement

അപേക്ഷകര്‍ ക്ഷേമനിധി ബോര്‍ഡില്‍നിന്ന് വാങ്ങുന്ന ആശ്രിത സര്‍ട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കണം. വിശദവിവരങ്ങള്‍ www.kile.kerala.gov.in/kileiasacademy വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0471-2479966, 8075768537.

Advertisement
Advertisement