42 വര്‍ഷത്തെ അകമഴിഞ്ഞ സേവനം; തോട്ടത്തില്‍ അങ്കണവാടി ജീവനക്കാര്‍ക്ക് പൗരാവലിയുടെ യാത്രയയപ്പ്


Advertisement

പയ്യോളി: തച്ചന്‍കുന്ന് തോട്ടത്തില്‍ അങ്കണ വാടിയില്‍ നിന്ന് 42 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ഗീത ടീച്ചര്‍ക്കും ഹെല്‍പ്പര്‍ സരോജനിക്കും യാത്രയയപ്പ് നല്‍കി പൗരാവലി. പയ്യോളി മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ പത്മശ്രീ പള്ളിവളപ്പില്‍ ഉദ്ഘാടനം ചെയ്തു.

Advertisement

ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ മഹിജ എളോടി, ഷെജ്മിന അസ്സെയിനാര്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്നിവര്‍ ഉപഹാരം സമര്‍പ്പിച്ചു. ഡിവിഷന്‍ കൗണ്‍സിലര്‍ വടക്കയില്‍ ഷഫീക്ക് അധ്യക്ഷ്യത വഹിച്ചു. യോഗത്തില്‍ മാതാണ്ടി അശോകന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.

Advertisement

നഗരസഭാംഗങ്ങളായ കാര്യാട്ട് ഗോപാലന്‍, സി.കെ ഷഹനാസ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. എം.വി.ബാബു, സി.പി. ഹംസ, അശോകന്‍ ചാലില്‍, പ്രശാന്തി പ്രഭാകരന്‍, ചന്ദ്രന്‍ തോട്ടത്തില്‍, പുഷ്പ ടീച്ചര്‍ ,സവിത, നിഖില്‍ കിഴക്കയില്‍, കെ.പി ചന്ദ്രന്‍, അനുശ്രീ കുഴിക്കാട്ട്, ഷാജി മലയില്‍, ദേവിക. എസ്.യു എന്നിവര്‍ സംസാരിച്ചു.

Advertisement

വിരമിക്കുന്ന ഗീതടീച്ചറും സരോജിനിയും മറുപടി പ്രസംഗം നടത്തി. പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഉപഹാരം കൈമാറി.
തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.