മുൻകാല സംഘടനാ പ്രവർത്തകരായ തൊഴിലാളികൾക്ക് ആദരം; കൊയിലാണ്ടിയിൽ കള്ള് ചെത്ത് തൊഴിലാളി കുടുംബങ്ങൾ ഒത്തുകൂടി


Advertisement

കൊയിലാണ്ടി: സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കുടുംബസംഗമം നടത്തി ചെത്തുതൊഴിലാളി യൂണിയൻ. സംഗമം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടരി പി.പി.പ്രേമ ഉദ്ഘാടനം ചെയ്തു. ആർ.കെ. മനോജ് അധ്യക്ഷത വഹിച്ചു.

Advertisement

പരിപാടിയിൽ മുൻകാല സംഘടനാ പ്രവർത്തകരായ തൊഴിലാളികളെ ആദരിച്ചു. തുടർന്ന് തൊഴിലാളികളും കുടുംബാംഗങ്ങളും കലാപരിപാടികൾ അവതരിപ്പിച്ചു. ഡിസംബർ 17,18, 19 തിയ്യതികളിലായി ആണ് കോഴിക്കോട് സി.ഐ.ടി.യു സംസ്ഥാന സമ്മേളനം നടക്കുക.

Advertisement

ചെത്ത് തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി കെ.ദാസൻ, സി.ഐ.ടി.യു ഏരിയാ സെക്രട്ടറി സി.അശ്വിനി ദേവ്, സി.പി.എം.ഏരിയാ സെക്രട്ടറി ടി.കെ.ചന്ദ്രൻ, , പി.കെ.ഭരതൻ, ടി.കെ.ജോഷി, എ.സോമശേഖരൻ എന്നിവർ സംസാരിച്ചു.

Advertisement