Category: Push.
ലോക്സഭാ തിരഞ്ഞെടുപ്പ്; ജില്ലയില്‍ നാമനിര്‍ദ്ദേശ പത്രിക നല്കല് ആരംഭിച്ചു
കോഴിക്കോട്: ജില്ലയില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനായി സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രിക നല്കല് ആരംഭിച്ചു. കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം എസ്.യു.സി.ഐ സ്ഥാനാര്‍ഥി ഡോ. എം .ജ്യോതിരാജ് ആണ് ആദ്യ ദിവസം തന്നെ നാമനിര്‍ദ്ദേശപത്രിക നല്‍കിയത്. ജില്ലാ കലക്ടറും വരണാധികാരിയുമായ സ്നേഹില്‍ കുമാര്‍ സിംഗിനാണ് നാമനിര്‍ദ്ദേശ പത്രിക നല്‍കിയത്. സ്ഥാനാര്‍ത്ഥിക്ക് നേരിട്ടോ പിന്തുണയ്ക്കുന്നയാള്‍ക്കോ നാമനിര്‍ദ്ദേശ പത്രിക നല്‍കാവുന്നതാണ്. വരണാധികാരിക്കോ പ്രത്യേകം
10 കോടി നേടിയ ഭാഗ്യശാലി നിങ്ങളാണോ?; സമ്മർ ബംബർ ലോട്ടറി നറുക്കെടുത്തു, ഒന്നാം സമ്മാനം കണ്ണൂരിൽ വിറ്റ ടിക്കറ്റിന്
കോഴിക്കോട്: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമ്മര്‍ ബമ്പര്‍ BR 96 പ്രഖ്യാപിച്ചു. SC 308797 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 10 കോടി ലഭിച്ചിരിക്കുന്നത്. കണ്ണൂര്‍ പയ്യന്നൂരില്‍ വിറ്റ ടിക്കറ്റിന് ആണ് ഒന്നാം സമ്മാനമായ 10 കോടി ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ 50 ലക്ഷം ടഅ 177547 എന്ന നമ്പറിനും ലഭിച്ചു. തിരുവനന്തപുരം ബേക്കറി
ഗവര്‍ണര്‍ക്ക് വന്‍ തിരിച്ചടി; പുറത്താക്കിയ കാലിക്കറ്റ് വി.സിക്ക് തുടരാം, ചാന്‍സലറുടെ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി
കോഴിക്കോട്: കാലിക്കറ്റ് വി.സി സ്ഥാനത്ത് നിന്ന് പുറത്താക്കിയ ഗവര്‍ണറുടെ നടപടിക്ക് സ്റ്റേ പ്രഖ്യാപിച്ച് ഹൈകോടതി. വിവാദമായ ഉത്തരവ് കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് കാലിക്കറ്റ് വി.സി ഡോക്ടര്‍ എം.കെ ജയരാജനെ ആരിഫ് മുഹമ്മദ് ഖാന് പുറത്താക്കിയതായി ഉത്തരവിറക്കിയത്. സ്ഥാനം ഒഴിയണം എന്ന ഉത്തരവിനെതിരെ വി.സി എം.കെ ജയരാജന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. യു.ജി.സി ചട്ടങ്ങള്‍ ലംഘിച്ചു എന്ന്
രാജ്യത്ത് തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു; ഏപ്രില്‍ 26 ന് കേരളം വിധിയെഴുതും, ജൂൺ 4 ന് വോട്ടെണ്ണൽ
ഡല്‍ഹി: രാജ്യത്ത് ലോക്സഭ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. 7 ഘട്ടങ്ങളിലായിട്ടാണ് ലോക്സഭ തെരഞ്ഞെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്. വോട്ടെണ്ണല്‍ ജൂണ്‍ 4ന് നടക്കും. ആദ്യഘട്ട തെരഞ്ഞെടുപ്പ് ഏപ്രില്‍ 19 നാണ് നടക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് ആണ് തെരഞ്ഞെടുപ്പ് നടക്കുക. ഒറ്റഘട്ടമായിട്ടാണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുക. മാര്‍ച്ച് 28 ന് വിജ്ഞാപനമിറക്കും. പത്രിക സമര്‍പ്പിക്കാനുളള
ലോക്സഭ തിരഞ്ഞെടുപ്പ്; തിയ്യതി നാളെ പ്രഖ്യാപിക്കും
ഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പ് തിയ്യതി നാളെ പ്രഖ്യാപിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. നാളെ വൈകീട്ട് മൂന്ന് മണിയോടെ മാധ്യമങ്ങളെ കാണുമെന്നാണ് തെരഞ്ഞടുപ്പ് കമ്മീഷന് അറിയിച്ചത്. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായ ഗ്യാനേഷ് കുമാറും സുഖ്ബീര്‍ സിങ് സന്ധുവും കൂടി പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ഇന്ന് രാവിലെയാണ് ഇരുവരും ചുമതലയേറ്റത്. ആന്ധ്ര, അരുണാചല്‍, സിക്കിം, ഒഡീഷ നിയമസഭാ
കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സിലറെ പുറത്താക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
തിരുവനന്തപുരം: നിയമന നടപടികളിലെ അപാകതയെ തുടര്‍ന്ന് രണ്ട് വൈസ് ചാന്‍സലര്‍മാരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പുറത്താക്കി. കാലിക്കറ്റ് സര്‍വകലാശാല വിസി ഡോ എം കെ ജയരാജും സംസ്കൃത സര്‍വകലാശാല വിസി ഡോ എം വി നാരായണനെയുമാണ് പുറത്താക്കിയത്. നിയമനത്തില്‍ യു.ജി.സി നിയമവും ചട്ടവും പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. വിസിമാരെ പുറത്താക്കുന്നത് സംബന്ധിച്ച് വാദം
ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കും പണിമുടക്കി; എന്താണ് സംഭവിച്ചത് എന്നറിയാതെ ആളുകള്‍
ന്യൂഡല്‍ഹി: സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളായ ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കും പണിമുടക്കി. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ഉപയോഗിക്കുന്നതിനിടെ ഫോണുകളില്‍ നിന്നും കമ്പ്യൂട്ടറുകളില്‍ നിന്നും പെട്ടെന്ന് ലോഗ് ഔട്ടാവുകയും പിന്നീട് ലോഗ് ഇന്‍ ചെയ്യാന്‍ കഴിയ്യാതെ പോയതുമാണ് ഫേസ്ബുക്കിന് സംഭവിച്ചത്. ഇതോടെ എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ഉപയോക്താക്കള്‍ ആശയകുഴപ്പത്തിലായി. ഇന്‍സ്റ്റഗ്രാം ലോഗ് ഔട്ട് ആയില്ലെങ്കിലും നെറ്റ് വര്‍ക്ക് ഇഷ്യു
വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ച് സംസ്ഥാനത്ത് മൂന്ന് മരണം, രോഗലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും അറിയാം
മലപ്പുറം: വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി. ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. ചികിത്സയിലായിരുന്ന മലപ്പുറം എടക്കര ചെമ്പന്‍കൊല്ലി സ്വദേശിയായ 32കാരനാണ് മരിച്ചത്. എന്താണ് വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗം എന്നറിയാം വൈറസ് വിഭാഗത്തില്‍പ്പെട്ട സൂക്ഷ്മ ജീവികളുണ്ടാക്കുന്ന രോഗമാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ്. വിശപ്പില്ലായ്മ, പനി, ഛര്‍ദ്ദി, കണ്ണിന് മഞ്ഞ നിറം, മൂത്രത്തിന്
പേരാമ്പ്ര ഹൈസ്കൂള്‍ പ്രധാനാധ്യാപികയായിരുന്ന ഇ.കെ.സൗമിനി അന്തരിച്ചു
പേരാമ്പ്ര: പേരാമ്പ്ര ഹൈസ്കൂളില്‍ പ്രധാന അധ്യാപികയായിരുന്ന ഇ.കെ.സൗമിനി അന്തരിച്ചു. തൊണ്ണൂറ്റിയാറ് വയസായിരുന്നു. 1956ല്‍ ഇംഗ്ലീഷ് അധ്യാപികയായി പേരാമ്പ്ര ഹൈസ്കൂളില്‍ സേവനമാരംഭിച്ച സൗമിനി ടീച്ചര്‍ 1985ല്‍ പ്രധാന അധ്യാപികയായിരിക്കെ വിരമിച്ചു. 15 വര്‍ഷക്കാലം പേരാമ്പ്ര ഹൈസ്കൂളില്‍ പ്രധാനാധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏറെക്കാലം വടകര വിദ്യാഭ്യാസ ജില്ലാ സ്കൗട്ട്സ് ആന്റ് ഗൈഡ്സ് കമ്മീഷണറായിരുന്നു. പേരാമ്പ്ര അജയ് വിമന്‍സ് കോളേജ് മുന്‍
നിങ്ങളുടെ വീട്ടിലെ കിണറ്റിലെ വെള്ളം സുരക്ഷിതമാണെന്ന് ഉറപ്പുണ്ടോ? കേരളത്തിലെ കിണര്‍വെള്ളത്തില്‍ വലിയതോതില്‍ മൈക്രോപ്ലാസ്റ്റിക് കണങ്ങളെന്ന് കണ്ടെത്തല്‍
കണ്ണൂര്‍: നിങ്ങള്‍ കുടിക്കുന്ന വെള്ളം സുരക്ഷിമാണെന്ന് ഉറപ്പുണ്ടോ? ഉറപ്പുണ്ടെന്നാണ് പറയാന്‍ പോകുന്നതെങ്കില്‍ ഇനി പറയുന്ന കാര്യങ്ങള്‍ കൂടി കേള്‍ക്കണം. കേരളത്തിലെ കിണര്‍വെള്ളത്തില്‍ നഗര ഗ്രാമഭേദമന്യേ മൈക്രോപ്ലാസ്റ്റിക് കണങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ട്. കിണര്‍വെള്ളത്തില്‍ മാത്രമല്ല, കടല്വെള്ളത്തിലുമുണ്ട് ഇവ. നമ്മള് ഭക്ഷിക്കുന്ന മത്സ്യങ്ങളിലൂടെയും കടല്വെള്ളത്തിലൂടെയും ഇവ ശരീരത്തിലെത്താം. മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജുക്കേഷനിലെ