വയനാട് പക്രംതളം ചുരംറോഡിൽ ചരക്കുലോറി മറിഞ്ഞു; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


Advertisement

തൊട്ടിൽപ്പാലം: വയനാട് പക്രംതളം ചുരംറോഡിൽ ചാത്തങ്കോട്ടുനടയിൽ ചരക്കുലോറി മറിഞ്ഞു. കർണാടക ഭാഗത്തുനിന്ന് ആപ്പിളുമായി വന്ന ലോറിയാണ് വ്യാഴാഴ്ച രാത്രി പതിനൊന്നോടെ തലകീഴായി മറിഞ്ഞത്. ഡ്രൈവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

ബ്രേക്ക് പൊട്ടി ലോറി പോസ്റ്റിലേക്ക് ഇടിക്കുകയായിരുന്നു. മറിഞ്ഞ ശേഷവും റോഡിൽ വളരെ ദൂരം ലോറി മുന്നോട്ടേക്ക് പോയി.

Advertisement

താമരശ്ശേരി ചുരംവഴിയുള്ള രാത്രിയാത്രാനിരോധനത്തെത്തുടർന്ന് കുറ്റ്യാടി ചുരംവഴിയാണ് വ്യാഴാഴ്ച രാത്രിമുതൽ ചരക്കുലോറികളും മറ്റും ഓടിയത്. ഇതുവഴിയുള്ള ഗതാഗതം ഏതാണ്ട് അരമണിക്കൂറോളം മുടങ്ങി. മറിഞ്ഞ ലോറി ക്രെയിനുപയോഗിച്ച് റോഡിൽനിന്ന് നീക്കിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

Advertisement
Advertisement
Advertisement