കോഴിക്കോട് അപകടത്തില്‍പ്പെട്ട കാറില്‍ കഞ്ചാവ്; പരിക്കേറ്റ യുവാക്കള്‍ മെഡിക്കല്‍ കോളേജില്‍ നിന്നും മുങ്ങി, സ്വകാര്യ ആശുപത്രിയില്‍ നിന്നും പിടികൂടി പൊലീസ്‌


കോഴിക്കോട്: അപകടത്തില്‍പ്പെട്ട കാറില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്തു. കോഴിക്കോട് മൂഴിക്കലിലാണ് സംഭവം. കഞ്ചാവ് കടത്താനുപയോഗിച്ച കാര്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിക്കുകയായിരുന്നു.

പ്രദേശ വാസികള്‍ ചേര്‍ന്ന് അപകടത്തില്‍പ്പെട്ട യുവാക്കളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഇവര്‍ ഇവിടുന്ന മുങ്ങുകയായിരുന്നു. പിന്നീട് സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് ചേവായൂര്‍ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.

കോഴിക്കോട് അടിവാരം സ്വദേശി അസറുദ്ദീന്‍, ആരാമ്പ്രം സ്വദേശി അഫ്‌നാസ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേര്‍ പോലീസിന്റെ പിടിയിലായിട്ടുണ്ട്.