പയ്യോളിയില്‍ നിയന്ത്രണം വിട്ട ബസ് മൂന്ന് ബൈക്കുകള്‍ ഇടിച്ച് തകര്‍ത്തു; വീഡിയോ

പയ്യോളി: പയ്യോളി പേരാമ്പ്ര റോഡില്‍ ബസ് നിയന്ത്രണം വിട്ട് മൂന്ന് ബൈക്കുകള്‍ തകര്‍ന്നു. എക്‌സ്‌പോ ടൈലേഴ്‌സിനു മുന്നില്‍ വൈകുന്നേരം നാലുമണിയോടെയായിരുന്നു അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

പേരാമ്പ്രയില്‍ നിന്നും വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണം വിടുകയായിരുന്നു. റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബൈക്കുകളെ ബസ് ഇടിച്ച് തെറിപ്പിച്ച് കടന്നുപോകുകയായിരുന്നു.