പള്ളിക്കര സെന്‍ട്രല്‍ എല്‍.പി സ്‌കൂളിലെ അധ്യാപകനായ സുധീര്‍ നന്തിയിലെ വീട്ടില്‍ മരിച്ച നിലയില്‍


കൊയിലാണ്ടി: പള്ളിക്കര സെന്‍ട്രല്‍ എല്‍.പി സ്‌കൂളിലെ അധ്യാപകനായ പരിച്ചേരി സുധീര്‍ നന്തിയിലെ വീട്ടില്‍ മരിച്ച നിലയില്‍. അന്‍പത്തിയൊന്ന് വയസായിരുന്നു.

ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് സുധീറിനെ വീടിനുള്ളിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ അദ്ദേഹം തനിച്ചായിരുന്നു ഉണ്ടായിരുന്നത്. വീട്ടിലെ വളര്‍ത്തു നായ്ക്കള്‍ പുറത്ത് അലഞ്ഞു നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ സുധീറിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കിട്ടാതായതോടെ മകളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മകളെത്തി വീട്ടിനുള്ളിലേക്ക് കടന്നപ്പോഴാണ് മൃതദേഹം കണ്ടത്.

ഭാര്യ: ഷീജ (ഊരള്ളൂര്‍). മകന്‍: ആഷിക്ക് (ബാംഗ്ലൂര്‍ വിദ്യാര്‍ഥി), അലിഷ. അച്ഛന്‍: കേളപ്പന്‍ നായര്‍. അമ്മ: ദേവകി അമ്മ. സഹോദരങ്ങള്‍: ഇന്ദിര ടീച്ചര്‍ (വീമംഗലം യു.പി സ്‌കൂള്‍). സൂരജ് മാസ്റ്റര്‍ (വള്ളിക്കുന്ന് ഹൈസ്‌കൂള്‍).