തലശ്ശേരിയിൽ സ്‌ഫോടനം; യുവാവിന്റെ രണ്ട് കെെപ്പത്തികളും അറ്റു


Advertisement

തലശ്ശേരി: എരഞ്ഞോളി പാലത്തിന് സമീപമുള്ള പറമ്പില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ യുവാവിന് പരിക്കേറ്റു. എരഞ്ഞോളി സ്വദേശി വിഷ്ണുവിന്റെ രണ്ട് കൈപ്പത്തികളും അറ്റു. സംഭവത്തിൽ തലശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ് രാത്രിയാണ് സംഭവം.

Advertisement

വീടുകളോട് ചേര്‍ന്നുള്ള പറമ്പിലാണ് സ്‌ഫോടനമുണ്ടായത്. സംഭവം നടക്കുമ്പോള്‍ വിഷ്ണു മാത്രമാണ് സ്ഥലത്ത് ഉണ്ടായിരുന്നതെന്നാണ് പോലീസ് പറയുന്നത്. ഗുരുതരമായ പരിക്കേറ്റ വിഷ്ണു തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Advertisement

ബോംബ് നിര്‍മാണത്തിനിടെയാണോ അതോ മറ്റെന്തെങ്കിലും കാരണത്താലാണോ സ്‌ഫോടനം നടന്നതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചുവരുകയാണെന്ന് തലശ്ശേരി പോലീസ് അറിയിച്ചു. ബോംബ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.

Advertisement

Summary: bomb Blast in Thalassery one young man injured