കണ്ണീരോടെ വിട…; വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച വെങ്ങളം സ്വദേശിയായ യുവാവിന്റെ മൃതദേഹം ഖബറടക്കി


Advertisement

ചേമഞ്ചേരി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ ഇന്ന് മരിച്ച വെങ്ങളം സ്വദേശിയായ മേലേത്താനി കുനി മുഹമ്മദ് അദിനാന്റെ മൃതദേഹം ഖബറടക്കി. വെങ്ങളം മഹല്ല് പള്ളിയിലെ മയ്യത്ത് നിസ്‌കാരത്തിന് ശേഷം ചീനിച്ചേരി പള്ളി ഖബര്‍സ്ഥാനില്‍ വൈകീട്ട് നാല് മണിയോടെയാണ് ഖബറടക്കം നടത്തിയത്.

Advertisement

പത്ത് ദിവസം മുമ്പ് ചെട്ടിക്കുളത്ത് വച്ചുണ്ടായ ബൈക്ക് അപകടത്തിലാണ് അദിനാന് പരിക്കേറ്റത്. അദിനാന്‍ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദിനാന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അദിനാന്‍ മരണത്തിന് കീഴടങ്ങിയത്.

Advertisement

മേലേത്താനി കുനി ഹമീദിന്റെയും വാഹിദയുടെയും മകനാണ് മുഹമ്മദ് അദിനാന്‍. ഇരുപത് വയസായിരുന്നു. അജ്മലും അല്‍ത്താഫും സഹോദരങ്ങളാണ്.


Related News: വാഹനാപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റു; ചികിത്സയിലായിരുന്ന വെങ്ങളം സ്വദേശിയായ ഇരുപതുകാരൻ മരിച്ചു – വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Advertisement