കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം എയര്‍ ആംബുലന്‍സില്‍ കണ്ണൂരിലെത്തിക്കും; സംസ്‌കാരം തിങ്കളാഴ്ച വൈകീട്ട്


ചെന്നൈ: അന്തരിച്ച സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ ഭൗതികശരീരം ചെന്നൈയില്‍ നിന്ന് ഞായറാഴ്ച കണ്ണൂരിലെത്തിക്കും. എയര്‍ ആംബുലന്‍സിലാണ് മൃതദേഹം കൊണ്ടുവരിക.

എയര്‍ ആംബുലന്‍സില്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം അവിടെ നിന്ന് തലശ്ശേരിയിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് തലശ്ശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനമുണ്ടാകും.

തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിക്കാണ് സംസ്‌കാരം നടക്കുക. എവിടെയാണ് സംസ്‌കാരം എന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തതയില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ അന്ത്യവിശ്രമം കൊള്ളുന്ന പയ്യാമ്പലം ബീച്ചിലെ ശ്മശാനത്തില്‍ തന്നെയാകും സംസ്‌കാരം നടക്കുക എന്നാണ് സൂചന.