കാപ്പാട് ബെെക്കപകടം; വടകര സ്വദേശിയായ ഇരുപത്തിനാലുകാരൻ മരിച്ചു


Advertisement

കൊയിലാണ്ടി: കാപ്പാട് ബെെക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. വടകര കേളുബസാർ ബീച്ചിൽ തയ്യിൽ ഹൗസിൽ ജിഷ്ണുവാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം സംഭവിച്ചത്.

Advertisement

കാപ്പാട് റോഡിന് സമീപത്തെ വീടിന്റെ ചുറ്റുമതിലിനും പോസ്റ്റിനും ഇടയിൽ കുടുങ്ങിയ നിലയിലാണ് ബെെക്ക് കണ്ടെത്തിയത്. സമീപത്ത് യുവാവ് വീണ് കിടക്കുകയായിരുന്നു. ഉടനെ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Advertisement

ബെെക്കിന്റെ മുൻഭാ​ഗം തകർന്ന നിലയിലാണ്. കൊയിലാണ്ടി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

Advertisement

Summary: Bike accident at Kappad vatakara native young man died