ചരിത്ര പ്രഖ്യാപനം നടത്തി ബി.സി.സി.ഐ; ഇന്ത്യൻ ക്രിക്കറ്റിൽ പുരുഷ താരങ്ങൾക്കു കിട്ടുന്ന അതെ വേതനം ഇനി മുതൽ വനിതകൾക്കും, താരങ്ങൾക്ക് ലഭിക്കുന്ന തുക അറിയാം


ന്യൂഡല്‍ഹി: ഇന്ത്യക്കിത് ചരിത്രത്തിൽ കുറിച്ചിടാവുന്ന സുവർണ്ണ നാൾ. പുരുഷ, വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് ഇനി മുതൽ ലഭിക്കുക തുല്യമായ മാച്ച് ഫീ. പുരുഷ താരങ്ങള്‍ക്ക് നിലവില്‍ കരാര്‍ അനുസരിച്ച് നല്‍കുന്ന അതേ വേതനം വനിതാ താരങ്ങള്‍ക്കും നല്‍കും.

ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. . ബി.സി.സി.ഐയുടെ സെക്രട്ടറിയായി രണ്ടാം ഊഴം ലഭിച്ചതിനുപിന്നാലെയാണ് ജയ് ഷാ ഇക്കാര്യമറിയിച്ചത്. പുരുഷ-വനിതാ താരങ്ങള്‍ക്ക് തുല്യവേതനം നല്‍കുന്നതിലൂടെ ലിംഗസമത്വം ഇന്ത്യന്‍ ക്രിക്കറ്റിന് കൈവന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.


ഓരോ മല്‍സരങ്ങള്‍ക്കും പുരുഷ താരങ്ങള്‍ക്ക് നല്‍കുന്ന അതേ വേതനം വനിതാ താരങ്ങള്‍ക്കും നല്‍കും. തുല്യ മാച്ച് ഫീ പ്രഖ്യാപനം നടപ്പാക്കുമ്പോൾ താരങ്ങൾക്ക് ടെസ്റ്റ് മത്സരം കളിക്കുമ്പോൾ 15 ലക്ഷം രൂപയും ഏകദിനത്തിന് 6 ലക്ഷം രൂപയും ടി-20യ്ക്ക് 3 ലക്ഷം രൂപയും ലഭിക്കും.

അടുത്തിടെ ന്യുസിലന്റ് ക്രിക്കറ്റ് ബോര്‍ഡും ഈ തീരുമാനം നടപ്പാക്കിയിരുന്നു. ഇന്ത്യയുടെ മുൻ താരം മിതാലി രാജ് ബിസിസിഐ തീരുമാനത്തെ പിന്തുണച്ചു. താരം ബിസിസിഐയ്ക്കും ജയ് ഷായ്ക്കും നന്ദി അറിയിച്ചു. ലിംഗ സമത്വം നടപ്പാക്കുന്നതിന്റെ ഭാഗമായിയാണ് ഈ സുപ്രധാന തീരുമാനത്തെ രാജ്യം സ്വീകരിച്ചിരിക്കുന്നത്.

https://twitter.com/JayShah/status/1585527306352676865?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1585527306352676865%7Ctwgr%5E2cae28977cb43d7f78a5d852e52ecb5b3542cc44%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.livemint.com%2Fsports%2Fcricket-news%2Fbcci-announces-equal-match-fee-for-men-and-women-cricketers-here-s-how-much-they-will-get-11666855022192.html