Saranya KV
സിനിമയാണോ സ്വപ്നം ? എങ്കിലിതാ സിനിമാമോഹികള്‍ക്കായി ആക്ടിംഗ് ക്യാമ്പുമായി കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോട്
കൊയിലാണ്ടി: ചലച്ചിത്ര സ്‌നേഹികളുടെ കൂട്ടായ്മയായ കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോട് ചലച്ചിത്ര മോഹികള്‍ക്കായി ആക്ടിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ചേമഞ്ചേരി ഫ്രീഡം ഫൈറ്റേഴ്‌സ് ഹാളില്‍ ജനുവിരി 26ന് സംഘടിപ്പിക്കുന്ന ക്യാമ്പ് 10മണിക്ക് പ്രശസ്ത ചലച്ചിത്ര താരം വിജിലേഷ് കാരയാട് ഉദ്ഘാടനം ചെയ്യും. 9.30ന് രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നതായിരിക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50പേര്‍ക്കാണ് പങ്കെടുക്കുവാന്‍ സാധിക്കുക. 250 രൂപയാണ്
ബാലുശ്ശേരിയില്‍ നിന്നും ഇന്നലെ കാണാതായ പതിനേഴുകാരനെ കണ്ടെത്തി
ബാലുശ്ശേരി പൂനൂരില്‍ നിന്ന് ഇന്നലെ വൈകുന്നേരം മുതല്‍ കാണാതായ പതിനേഴുകാരനെ കണ്ടെത്തി. എറണാകുളം നോര്‍ത്തില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ട് 4മണിയോടെയാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് വീട്ടുകാര്‍ ബാലുശ്ശേരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനിടയിലെല്ലാം വീട്ടുകാര്‍ കുട്ടിയുടെ ഫോണിലേക്ക് വിളിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. പിന്നീട് രാത്രിയോടെ കുട്ടിയെ
അയൽവാസിയുടെ കുടുബത്തിന്റെ ജീവനും സ്വത്തിനും ഭീഷണി; ഓംബുഡ്സ്മാൻ ഉത്തരവിനെ തുടര്‍ന്ന് ചെങ്ങോട്ടുകാവിലെ ലീഗ് നേതാവിന്റെ വീട്ടുവളപ്പിലെ മരങ്ങൾ മുറിച്ചുനീക്കി
കൊയിലാണ്ടി: അയൽവാസിയുടെ കുടുബത്തിൻ്റെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ചെങ്ങോട്ടുകാവ് പഞ്ചായത്ത് മുന്‍ അംഗം സാദിഖ് ടി.വിയുടെ വീട്ടുവളപ്പിലെ മരങ്ങളും ചില്ലകളും പഞ്ചായത്ത് അധികൃതര്‍ മുറിച്ചുമാറ്റി. അയൽവാസിയായ ഒ.കെ മമ്മത് കോയയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്. മമ്മത് കോയയുടെ കുടുബത്തിൻ്റെ ജീവനും സ്വത്തിനും ഭീഷണിയായ മരങ്ങളും ചില്ലകളും മുറിച്ചു മാറ്റുന്നതിനുളള ഓംബുഡ്സ്മാൻ ഉത്തരവിൻ്റെ അടിസ്ഥാനത്തില്‍ സാദിഖിന്റെ
വാഹനാപകടത്തിൽ പരിക്കേറ്റ എടച്ചേരി കാക്കന്നൂർ സ്വദേശിക്ക് അനുകൂലമായി കോടതി വിധി; എൺപത്തിയാറ് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം
വടകര: വാഹനാപകടത്തിൽ പരിക്ക് പറ്റിയ എടച്ചേരി കാക്കന്നൂർ സ്വദേശിക്ക് നഷ്ട പരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി. ന്യൂ ഇന്ത്യ ഇൻഷൂറൻസ് കമ്പനി 86,00,000 രൂപ പരിക്കേറ്റ മിഖിലിന് നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി വിധി. ഇതിൽ 63,19,900 രൂപ നഷ്ടപരിഹാരവും ബാക്കി തുക പലിശയും കോടതി ചിലവും ഉൾപ്പെടെയാണ്. വടകര വാഹനാപകട നഷ്ടപരിഹാര കോടതിയിലെ ജഡ്ജ് കെ.
സംസ്ഥാന സ്കൂൾ കലോത്സവത്തിലെ മിന്നും താരങ്ങള്‍; വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനവുമായി കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി
കൊയിലാണ്ടി: കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി കൊയിലാണ്ടി ചാപ്റ്ററിന്റെ നേതൃത്വത്തിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ കൊയിലാണ്ടി കൂട്ടം കുടുംബാംഗങ്ങളുടെ മക്കളെ അനുമോദിച്ചു. കൊയിലാണ്ടി ചാപ്റ്റർ വൈസ് പ്രസിഡണ്ട് സുരേഷ് പന്തലയാനിയുടെ മകൾ ദിയ സുരേഷ് (കഥകളി സംഗീതം, വയലിൻ) മുൻ ജിദ്ദാ ചാപ്റ്റർ ചെയർമാനും ബഹ്റൈൻ ചാപ്റ്റർ രക്ഷാധികാരിയുമായ സൈൻ കൊയിലാണ്ടിയുടെ
ബാലുശ്ശേരി പൂനൂരില്‍ നിന്നും പതിനേഴുകാരനെ കാണാനില്ലെന്ന് പരാതി
ബാലുശ്ശേരി: പൂനൂര്‍ സ്വദേശിയായ പതിനേഴുകാരനെ കാണാനില്ലെന്ന് പരാതി. ചേപ്പാല സ്വദേശി ഷമീറിന്റെ മകന്‍ മുഹമ്മദ് അശ്മിലിനെയാണ് കാണാതായത്. ഇന്ന് വൈകുന്നേരം 4മണി മുതലാണ് കുട്ടിയെ കാണാതായതെന്നും അശ്മിലിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നും മാതാപിതാക്കള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. മാതാപിതാക്കള്‍ കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പോലീസിന്റെ അന്വേഷണത്തില്‍ അശ്മില്‍ 5മണിയോടെ
കെഎസ്ഇബി ജീവനക്കാരനായിരുന്ന കുറുവങ്ങാട് സെന്റര്‍ ബ്രിജിത ഹൗസിൽ താമസിക്കും തെറ്റത്ത് എം.പി നാരായണൻ നായർ അന്തരിച്ചു
കൊയിലാണ്ടി: കുറുവങ്ങാട് സെന്റര്‍ ബ്രിജിത ഹൗസിൽ താമസിക്കും തെറ്റത്ത് എം.പി നാരായണൻ നായർ അന്തരിച്ചു. എണ്‍പത്തിയൊന്ന് വയസായിരുന്നു. റിട്ട. കെഎസ്ഇബി ജീവനക്കാരനായിരുന്നു. അച്ഛന്‍: പരേതനായ തെറ്റത്ത് കുഞ്ഞിരാമൻ നായര്‍. അമ്മ: മാധവി അമ്മ. ഭാര്യ: ദേവകി. മക്കൾ: ബൈജു (ഗൾഫ്), ബീന (പ്രധാനാധ്യാപിക, വാകയാട് ഹയർ സെക്കൻ്ററി സ്കൂൾ). മരുമക്കൾ: പ്രിൻസി, പരേതനായ സുരേഷ് ബാബു.
രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള പോലീസ് നടപടിയിൽ പ്രതിഷേധം; കൊയിലാണ്ടിയില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധ പ്രകടനം
കൊയിലാണ്ടി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കൊയിലാണ്ടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രകടനം നടത്തി. ബ്ലോക്ക് പ്രസിഡണ്ട് മുരളി തോറോത്ത്, രാജേഷ് കീഴരിയൂർ, വി.ടി സുരേന്ദ്രൻ, മനോജ് പയറ്റുവളപ്പിൽ, സി.പി മോഹനൻ. ചെറുവക്കാട് രാമൻ, ഉണ്ണികൃഷ്ണൻ മരളൂർ, ശ്രീജാ റാണി, എൻ ദാസൻ, കെ.ഉണ്ണികൃഷ്ണൻ, അരുൺ മണമൽ, ഇ.എം
കൊല്ലം ചിറ പരിസരത്ത് ദിവസവും എത്തുന്നത് നൂറുകണക്കിന് അയ്യപ്പഭക്തർ; നടവഴികളിൽ പോലും മല മൂത്ര വിസർജ്ജനം നടത്തിയും മാലിന്യം നിക്ഷേപിച്ചും മലിനമാക്കുന്നു, ആവശ്യമായ സൗകര്യമൊരുക്കാതെ അധികൃതർ, പൊറുതിമുട്ടി പരിസരവാസികൾ
കൊയിലാണ്ടി: ഓരോ മണ്ഡലകാലവും എത്രയും വേഗം കടന്നുപോവണേ എന്ന് പ്രാര്‍ത്ഥിക്കേണ്ട അവസ്ഥയിലാണ് കൊല്ലം ചിറയുടെ സമീപപ്രദേശങ്ങളിലുള്ളവര്‍. ശബരിമല സീസണില്‍ ഭക്തരുടെ തിരക്ക് കൂടുന്നതോടെ ചിറയുടെ പരിസരവും മലീമസമാകാന്‍ തുടങ്ങും. മലമൂത്രവിസര്‍ജ്ജനത്തിന് അടുത്തുള്ള ഒഴിഞ്ഞ പറമ്പ് മുതല്‍ വീടുകളിലേക്കുള്ള നടവഴികള്‍ വരെയാണ് അയ്യപ്പഭക്തര്‍ ഉപയോഗിക്കുന്നത്. ഈ പ്രശ്നം കാരണം ശബരിമലക്കാലമായാല്‍ പ്രദേശവാസികളില്‍ പലരും വളഞ്ഞ വഴിയിലൂടെയും മറ്റുമാണ്
കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളില്‍ അക്ഷയ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ അവസരം; ചെയ്യേണ്ടത് ഇത്രമാത്രം, വിശദമായി അറിയാം
കോഴിക്കോട്: ജില്ലയിലെ 7 ലൊക്കേഷനുകളിൽ പുതുതായി അക്ഷയ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് പട്ടിക ജാതി/പട്ടിക വർഗ്ഗ വിഭാഗങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കൊടശ്ശേരി (അത്തോളി പഞ്ചായത്ത്), കൂമുള്ളി (അത്തോളി പഞ്ചായത്ത്), കല്ലോട് (പേരാമ്പ്ര പഞ്ചായത്ത്) എന്നീ ലൊക്കേഷനുകൾ പട്ടിക വർഗ വിഭാഗക്കാർക്കും അരയിടത്തുപാലം (കോഴിക്കോട് കോര്‍പറേഷൻ), മുതലക്കുളം (കോഴിക്കോട് കോര്പറേഷൻ), തണ്ണീർപന്തൽ (ആയഞ്ചേരി പഞ്ചായത്ത്), കോട്ടമ്മൽ (കൊടിയത്തൂർ