സംസ്ഥാന സ്കൂൾ കലോത്സവത്തിലെ മിന്നും താരങ്ങള്‍; വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനവുമായി കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി


കൊയിലാണ്ടി: കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി കൊയിലാണ്ടി ചാപ്റ്ററിന്റെ നേതൃത്വത്തിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ കൊയിലാണ്ടി കൂട്ടം കുടുംബാംഗങ്ങളുടെ മക്കളെ അനുമോദിച്ചു. കൊയിലാണ്ടി ചാപ്റ്റർ വൈസ് പ്രസിഡണ്ട് സുരേഷ് പന്തലയാനിയുടെ മകൾ ദിയ സുരേഷ് (കഥകളി സംഗീതം, വയലിൻ) മുൻ ജിദ്ദാ ചാപ്റ്റർ ചെയർമാനും ബഹ്റൈൻ ചാപ്റ്റർ രക്ഷാധികാരിയുമായ സൈൻ കൊയിലാണ്ടിയുടെ മകൾ ഇഷാൽ ഫാത്തിമ (അറബിക് സംഭാഷണം) എന്നിവര്‍ക്കായിരുന്നു അനുമോദനം.

ഗാലക്സി ഇന്റീരിയർ& ഫർണിച്ചർ സ്പോൺസർ ചെയ്ത ക്യാഷ് അവാർഡും കൊയിലാണ്ടിക്കൂട്ടം വനിതാ വിംഗ് ഏർപ്പെടുത്തിയ ഉപഹാരവും കുട്ടികള്‍ക്ക്‌ നൽകി.

എ.അസീസ് മാസ്റ്റർ, സഹീർ ഗാലക്സി, റഷീദ് മൂടാടി, റിയാസ് പി.കെ, സാദിഖ് സഹാറ, റിയാസ് കൊല്ലം, മുഹമ്മദലി രാഗം, സുരേഷ്, ഇസ്ഹാഖ് ഒലിവ്, ഇസ്മായിൽ ടി.പി, ആയിഷ ജാസ്മിൻ, ജസീല എന്നിവർ പങ്കെടുത്തു.