വാഹനാപകടത്തിൽ പരിക്കേറ്റ എടച്ചേരി കാക്കന്നൂർ സ്വദേശിക്ക് അനുകൂലമായി കോടതി വിധി; എൺപത്തിയാറ് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം


വടകര: വാഹനാപകടത്തിൽ പരിക്ക് പറ്റിയ എടച്ചേരി കാക്കന്നൂർ സ്വദേശിക്ക് നഷ്ട പരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി. ന്യൂ ഇന്ത്യ ഇൻഷൂറൻസ് കമ്പനി 86,00,000 രൂപ പരിക്കേറ്റ മിഖിലിന് നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി വിധി. ഇതിൽ 63,19,900 രൂപ നഷ്ടപരിഹാരവും ബാക്കി തുക പലിശയും കോടതി ചിലവും ഉൾപ്പെടെയാണ്. വടകര വാഹനാപകട നഷ്ടപരിഹാര കോടതിയിലെ ജഡ്ജ് കെ. രാമകൃഷ്ണനാണ് ഹരിജിക്കാരന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്.

2020 ഓഗസ്റ് 25 ന് നാദാപുരം വെള്ളൂരിൽ നടന്ന അപകടമാണ് വിധിക്ക് ആസ്പദമായത്. മിഖിൽ സഞ്ചരിച്ച ഓട്ടോ നിയന്ത്രണം വിട്ട് അപകടത്തിൽ പെടുകയായിരുന്നു. അപകടത്തിലുണ്ടായ പരിക്കുകളിൽ നിന്ന് മിഖിൽ ഇപ്പോഴും പൂർണമായും മുക്തനായിട്ടില്ല.

കേസിൽ മിഖിലിന് വേണ്ടി അഭിഭാഷകരായ ബാബു. പി ബെനഡിക്സ്, പി.പി. ലിനീഷ് എന്നിവരാണ് ഹാജരായത്.