ബാലുശ്ശേരി പൂനൂരില്‍ നിന്നും പതിനേഴുകാരനെ കാണാനില്ലെന്ന് പരാതി


ബാലുശ്ശേരി: പൂനൂര്‍ സ്വദേശിയായ പതിനേഴുകാരനെ കാണാനില്ലെന്ന് പരാതി. ചേപ്പാല സ്വദേശി ഷമീറിന്റെ മകന്‍ മുഹമ്മദ് അശ്മിലിനെയാണ് കാണാതായത്.

ഇന്ന് വൈകുന്നേരം 4മണി മുതലാണ് കുട്ടിയെ കാണാതായതെന്നും അശ്മിലിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നും മാതാപിതാക്കള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

മാതാപിതാക്കള്‍ കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പോലീസിന്റെ അന്വേഷണത്തില്‍ അശ്മില്‍ 5മണിയോടെ കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9847405938, 9747361382 എന്നീ ഫോണ്‍ നമ്പറുകളിലോ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ കൊയിലാണ്ടി പോലീസ് സ്‌റ്റേഷനിലോ വിവരം അറിയിക്കേണ്ടതാണ്.