കെഎസ്ഇബി ജീവനക്കാരനായിരുന്ന കുറുവങ്ങാട് സെന്റര്‍ ബ്രിജിത ഹൗസിൽ താമസിക്കും തെറ്റത്ത് എം.പി നാരായണൻ നായർ അന്തരിച്ചു


കൊയിലാണ്ടി: കുറുവങ്ങാട് സെന്റര്‍ ബ്രിജിത ഹൗസിൽ താമസിക്കും തെറ്റത്ത് എം.പി നാരായണൻ നായർ അന്തരിച്ചു. എണ്‍പത്തിയൊന്ന് വയസായിരുന്നു. റിട്ട. കെഎസ്ഇബി ജീവനക്കാരനായിരുന്നു. അച്ഛന്‍: പരേതനായ തെറ്റത്ത് കുഞ്ഞിരാമൻ നായര്‍. അമ്മ: മാധവി അമ്മ.

ഭാര്യ: ദേവകി. മക്കൾ: ബൈജു (ഗൾഫ്), ബീന (പ്രധാനാധ്യാപിക, വാകയാട് ഹയർ സെക്കൻ്ററി സ്കൂൾ). മരുമക്കൾ: പ്രിൻസി, പരേതനായ സുരേഷ് ബാബു.

സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ, ജാനകി, ദേവി, ടി ഗംഗാധരൻ, (റിട്ട:അസി.റജിസ്ട്രാർ, സഹകരണ വകുപ്പ്, സിപിഐ എം കൊയിലാണ്ടി സൗത്ത് ലോക്കൽ കമ്മറ്റി അംഗം), ടി.ദാമോദരൻ (റിട്ട.എഇഒ കോഴിക്കോട് സിറ്റി, സിപിഐഎം കൊയിലാണ്ടി ഈസ്റ്റ് ലോക്കൽ കമ്മറ്റിയംഗം), ടി.രാഘവൻ (നഗരസഭാ മുൻകൗൺസിലർ, സിപിഐ എം കുറുവങ്ങാട് കാട്ടുവയൽ ബ്രാഞ്ചംഗം), സരോജനി, ലീല.

കണ്ണുകള്‍ ദാനം ചെയ്തിരുന്നതിനാല്‍ പരേതന്റെ കണ്ണുകൾ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക് നല്‍കി.