രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള പോലീസ് നടപടിയിൽ പ്രതിഷേധം; കൊയിലാണ്ടിയില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധ പ്രകടനം


കൊയിലാണ്ടി: യൂത്ത് കോണ്‍ഗ്രസ്‌ സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കൊയിലാണ്ടി ബ്ലോക്ക് കോണ്‍ഗ്രസ്‌ കമ്മറ്റി പ്രകടനം നടത്തി.

ബ്ലോക്ക് പ്രസിഡണ്ട് മുരളി തോറോത്ത്, രാജേഷ് കീഴരിയൂർ, വി.ടി സുരേന്ദ്രൻ, മനോജ് പയറ്റുവളപ്പിൽ, സി.പി മോഹനൻ. ചെറുവക്കാട് രാമൻ, ഉണ്ണികൃഷ്ണൻ മരളൂർ, ശ്രീജാ റാണി, എൻ ദാസൻ, കെ.ഉണ്ണികൃഷ്ണൻ, അരുൺ മണമൽ, ഇ.എം ശ്രീനിവാസൻ, വി.കെ സുധാകരൻ, യു.കെ രാജൻ അരീക്കൽ ഷീബ, പി.ജമാൽ, കെ.എം സുമതി, പി.പി നാണി എന്നിവര്‍ നേതൃത്വം നൽകി.

രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവത്തില്‍ ഇന്ന് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം പ്രകടനം സംഘടിപ്പിച്ചിരുന്നു.