സിനിമയാണോ സ്വപ്നം ? എങ്കിലിതാ സിനിമാമോഹികള്‍ക്കായി ആക്ടിംഗ് ക്യാമ്പുമായി കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോട്


കൊയിലാണ്ടി: ചലച്ചിത്ര സ്‌നേഹികളുടെ കൂട്ടായ്മയായ കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോട് ചലച്ചിത്ര മോഹികള്‍ക്കായി ആക്ടിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു.

ചേമഞ്ചേരി ഫ്രീഡം ഫൈറ്റേഴ്‌സ് ഹാളില്‍ ജനുവിരി 26ന് സംഘടിപ്പിക്കുന്ന ക്യാമ്പ് 10മണിക്ക് പ്രശസ്ത ചലച്ചിത്ര താരം വിജിലേഷ് കാരയാട് ഉദ്ഘാടനം ചെയ്യും.

9.30ന് രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നതായിരിക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50പേര്‍ക്കാണ് പങ്കെടുക്കുവാന്‍ സാധിക്കുക. 250 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്.

11മണിക്ക് പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ നൗഷാദ് ഇബ്രാഹിം ക്ലാസ് നയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9847198545, 9946436111 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.