മൂടാടി സ്വദേശിയുടെ വിലപ്പെട്ട രേഖകൾ അടങ്ങിയ പേഴ്സ് നടക്കാവില്‍ നിന്നും പൂക്കാടേക്കുള്ള യാത്രയ്ക്കിടെ നഷ്ടപ്പെട്ടതായി പരാതി


കൊയിലാണ്ടി: മൂടാടി സ്വദേശിയുടെ വിലപ്പെട്ട രേഖകളടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. അരുമന്‍കണ്ടി നിധീഷിന്റെ പേഴ്‌സാണ് നഷ്ടപ്പെട്ടത്.

ഇന്നലെ വൈകുന്നേരം ജോലി കഴിഞ്ഞ് നടക്കാവിലുള്ള ബജാജ് ഷോറൂമില്‍ നിന്നും ഇറങ്ങുമ്പോള്‍ പേഴ്‌സ് പോക്കറ്റില്‍ വെച്ചിരുന്നു. ശേഷം പൂക്കാടുള്ള പെട്രോള്‍ പമ്പിലെത്തി എണ്ണയടിച്ച് പണം നല്‍കാന്‍ നോക്കിയപ്പോഴാണ് പേഴസ് നഷ്ടപ്പെട്ടത് മനസിലായതെന്ന് നിധീഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

എടിഎം കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, ലൈസന്‍സ് തുടങ്ങിയ വിലപ്പെട്ട രേഖകളാണ് പേഴ്‌സിലുണ്ടായിരുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 94973 10752, 8943477988, 7025197445 എന്നീ നമ്പറുകളില്‍ വിളിച്ച് അറിയിക്കേണ്ടതാണ്‌.