കുഞ്ഞിപ്പള്ളിയിലെ അടച്ചിട്ട കടമുറിയില്‍ മനുഷ്യതലയോട്ടി; നടന്നത് ദൃശ്യം മോഡല്‍ കൊലപാതകമോ ?


വടകര: കുഞ്ഞിപ്പള്ളിയില്‍ ദേശീയപാതയ്ക്ക് വേണ്ടി ഒഴിച്ചിട്ട കടമുറിയില്‍ മനുഷ്യതലയോട്ടി കണ്ടെത്തി. രാവിലെ കടയുടെ ഷട്ടര്‍ ഉള്‍പ്പെടെയുള്ള ഭാഗം പൊളിച്ചുമാറ്റാനായി എത്തിയ തൊഴിലാളികളാണ്‌ തലയോട്ടി  കണ്ടെത്തിയത്. പ്ലാസ്റ്റിക്കുകള്‍ കൂട്ടിയിട്ട ഭാഗത്തായിട്ടായിരുന്നു തലയോട്ടിയും കൈയുടെ ഭാഗങ്ങളും ഉണ്ടായിരുന്നത്.

കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി കട അടച്ചിട്ടിരിക്കുകയായിരുന്നു. മുമ്പ് ഒരു ചായക്കടയായിരുന്നു ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്.

സംഭവത്തില്‍ ചോമ്പാല പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയാണെന്നും ഉടന്‍ തന്നെ ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തുമെന്നും പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

 

സംഭവത്തില്‍ ദൃശ്യം സിനിമയുടെ മാതൃകയില്‍ നടത്തിയേക്കാനിടയുള്ള കൊലപാതകത്തിന്റെ ബാക്കിപത്രമാണോ കണ്ടെടുത്ത തലയോട്ടിയെന്ന് സംശയമുയരുന്നുണ്ട്.