ജലജീവൻ കുടിവെള്ള കണക്ഷനുള്ള ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 15000 ലിറ്റര്‍ വരെ സൗജന്യം; വിശദമായി അറിയാം


കൊയിലാണ്ടി: ജലജീവൻ കുടിവെള്ള കണക്ഷൻ ലഭിച്ച ബിപിഎല്‍ കുടുംബങ്ങള്‍ക്ക് പ്രതിമാസം 15000 ലിറ്റര്‍ വരെ സൗജന്യ കുടിവെള്ളം. ജനുവരി 31വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം.

സൗജന്യ സേവനത്തിനായി ആധാർ കാർഡ്, ബി.പി.എൽ റേഷൻ കാർഡ് എന്നിവ സഹിതം അക്ഷയ കേന്ദ്രങ്ങളിൽ പോയി രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്‌. 500 രൂപയിൽ കൂടുതൽ ബില്ലടയ്ക്കാൻ ബാക്കിയുള്ളവർക്ക് ബില്ലടച്ചതിനു ശേഷം മാത്രമേ രജിസ്‌ട്രേഷന്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ.

എങ്ങനെ അപേക്ഷ സമര്‍പ്പിക്കാം, വിശദമായി അറിയാം

1- ഉപഭോക്താവ് നേരിട്ട് ഓണ്‍ലൈനായി

2- അക്ഷയ കേന്ദ്രം വഴി

3- വാട്ടര്‍ അതോറിറ്റി സെക്ഷന്‍ ഓഫീസ് മുഖേന

മീറ്റര്‍ ഫോള്‍ട്ടോ, കുടിശ്ശികയോ ഇല്ലാത്ത ബിപിഎല്‍ ആനുകൂല്യം തുടരുന്ന ഉപഭോക്താക്കള്‍ക്ക്‌ ഇപ്പോള്‍ സൗജന്യം ലഭിക്കുന്നുണ്ടെങ്കില്‍ അപേക്ഷ നല്‍കേണ്ടതില്ല.