ബാലുശ്ശേരിയില്‍ നിന്നും ഇന്നലെ കാണാതായ പതിനേഴുകാരനെ കണ്ടെത്തി


ബാലുശ്ശേരി പൂനൂരില്‍ നിന്ന് ഇന്നലെ വൈകുന്നേരം മുതല്‍ കാണാതായ പതിനേഴുകാരനെ കണ്ടെത്തി. എറണാകുളം നോര്‍ത്തില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ട് 4മണിയോടെയാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് വീട്ടുകാര്‍ ബാലുശ്ശേരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഇതിനിടയിലെല്ലാം വീട്ടുകാര്‍ കുട്ടിയുടെ ഫോണിലേക്ക് വിളിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. പിന്നീട് രാത്രിയോടെ കുട്ടിയെ മാതാപിതാക്കള്‍ക്ക് ഫോണില്‍ ബന്ധപ്പെടാന്‍ സാധിച്ചു. തുടര്‍ന്ന് കുട്ടി തന്നെ താന്‍ എറണാകുളത്താണ് ഉള്ളതെന്ന് വിവരം നല്‍കുകയായിരുന്നു.

ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബാലുശ്ശേരി പോലീസ് എറണാകുളം നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ ഉടന്‍ തന്നെ വിവരമറിയിച്ചു. തുടര്‍ന്ന് നോര്‍ത്ത് പോലീസ് കുട്ടിയെ കണ്ടെത്തുകയായിരുന്നു.